ETV Bharat / bharat

കരിപ്പൂർ വിമാനാപകടം; വിമാനത്താവളം സന്ദർശിക്കുമെന്ന് ഹർദീപ് സിംഗ് പുരി

author img

By

Published : Aug 8, 2020, 11:34 AM IST

രണ്ട് അന്വേഷണ സംഘങ്ങൾ ഇന്ന് കേരളത്തിലേക്ക് പുറപ്പെട്ടതായി പുരി അറിയിച്ചു.

Death toll in Kerala plane crash rises to 18: Hardeep Singh Puri  കരിപ്പൂർ വിമാനാപകടം  വിമാനത്താവളം സന്ദർശിക്കുമെന്ന് ഹർദീപ് സിംഗ് പുരി  Hardeep Singh Puri
ഹർദീപ് സിംഗ് പുരി

ന്യൂഡൽഹി: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനാപകടത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നതായി സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി. സ്ഥിതി അവലോകനം ചെയ്യാൻ വിമാനത്താവളം സന്ദർശിക്കുമെന്ന് മന്ത്രി അറിയിച്ചു.

"രണ്ട് പൈലറ്റുമാർ ഉൾപ്പെടെ പതിനെട്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇത് നിർഭാഗ്യകരമാണ്. 127 പേർ ആശുപത്രികളിലാണ്. വിമാനത്തിന് തീപിടിച്ചിരുന്നെങ്കിൽ സ്ഥിതി കൂടുതൽ ബുദ്ധിമുട്ടാകുമായിരുന്നെന്നും താൻ വിമാനത്താവളത്തിലേക്ക് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് അന്വേഷണ സംഘങ്ങൾ ഇന്ന് കേരളത്തിലേക്ക് പുറപ്പെട്ടതായി പുരി അറിയിച്ചു. ഡൽഹിയിൽ നിന്നും രണ്ട് പ്രത്യേക ദുരിതാശ്വാസ വിമാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. എയർക്രാഫ്റ്റ് ഏവിയേഷൻ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ ), ഫ്ലൈറ്റ് സേഫ്റ്റി വകുപ്പുകൾ കൂടുതൽ അന്വേഷണത്തിനായി സംഭവസ്ഥത്ത് എത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.