കൊല്‍ക്കത്ത: ബംഗാളില്‍ കൊവിഡ് ബാധയെന്ന് സംശയിച്ച് ഐസൊലേഷന്‍ വാര്‍ഡിലിരിക്കെ മരണപ്പെട്ടയാള്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്‍റെ ശ്രവങ്ങള്‍ പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് 19 അല്ലെന്ന് സ്ഥിരീകരിച്ചത്. റിപ്പോര്‍ട്ടില്‍ ഇയാള്‍ക്ക് കൊവിഡ് 19 ബാധയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രമേഹം കൂടുതലായതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. നബഗ്രാം സ്വദേശിയായ യുവാവാണ് കഴിഞ്ഞ ശനിയാഴ്‌ച കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിയത്. പിന്നാലെ ഇയാളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ മരിച്ചത് ചില ആശങ്കകള്‍ സൃഷ്‌ടിച്ചിരുന്നു.
ബംഗാളില്‍ മരിച്ചയാൾക്ക് കൊവിഡ് 19 അല്ലെന്ന് സ്ഥിരീകരണം - കൊവിഡ് 19
നബഗ്രാം സ്വദേശിയായ യുവാവാണ് കഴിഞ്ഞ ശനിയാഴ്‌ച കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിയത്. കഴിഞ്ഞ ദിവസം ഇയാള്‍ മരിച്ചത് ചില ആശങ്കകള്‍ സൃഷ്‌ടിച്ചിരുന്നു.
![ബംഗാളില്‍ മരിച്ചയാൾക്ക് കൊവിഡ് 19 അല്ലെന്ന് സ്ഥിരീകരണം covid19 in bengal bengal man tests negative for covid-19 coronavirus in bengal diabetic man dead in bengal diabetic man died in murshidabad coronavirus in bengal news suspected covid-19 in bengal കൊവിഡ് 19 കൊറോണ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6350279-286-6350279-1583760028579.jpg?imwidth=3840)