ന്യൂഡൽഹി: കൊവിഡ് സാഹചര്യം നിലനിൽക്കെ ഇതര സംസ്ഥാന തൊഴിലാളികൾ ഗുരുതരമായ സാഹചര്യമാണ് സൃഷ്‌ടിക്കുന്നതെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഇന്നും ഹരിയാനയിൽ നിന്നും പഞ്ചാബിൽ നിന്നും ഇതര സംസ്ഥാന തൊഴിലാളികൾ വന്നിട്ടുണ്ടെന്നും ഇത് രാജ്യത്ത് ഗുരുതരമായ അവസ്ഥയാണ് സൃഷ്‌ടിക്കുകയെന്നും സിസോദിയ പറഞ്ഞു. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ജില്ലാ സംസ്ഥാന അതിർത്തികൾ അടക്കണമെന്ന് കേന്ദ്ര സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ടെന്നും ലോക്‌ഡൗൺ ലംഘിച്ച് എത്തുന്നവർക്ക് 14 ദിവസം ക്വറന്‍റൈൻ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ 72 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്.
ഇതര സംസ്ഥാന തൊഴിലാളികളെ കർശനമായി നിയന്ത്രിക്കണമെന്ന് മനീഷ് സിസോദിയ
ലോക്‌ഡൗൺ ലംഘിച്ച് എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് 14 ദിവസം ക്വറന്‍റൈൻ അനുവദിക്കണമെന്നും മനീഷ് സിസോദിയ പറഞ്ഞു