ന്യൂഡൽഹി: ഫാനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക് അടുക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കൊടുങ്കാറ്റ് ഒഡീഷ തീരത്തേക്ക് എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകി. സർക്കാർ സുരക്ഷാ നടപടികൾ ആരംഭിച്ചു. പുരിയിലെ ബലുഖന്ധ ബംഗാള്‍, ശ്രീകാകുളം, വിസിയനഗരം എന്നിവിടങ്ങളിലും കൊടുങ്കാറ്റ് നാശം വിതയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ആറു മണിക്കൂറില്‍ 10 കിലോമീറ്റർ വേഗതയിൽ കരയിലെത്തുന്ന കാറ്റ് മണിക്കൂറില്‍ 175 -185 കിലോമീറ്ററായി മാറുമെന്നും വേഗത 205 മണിക്കൂറായി ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്. കരയ്ക്കെത്തിയ ശേഷം കാറ്റ് ഖുര്‍ദ, കട്ടക്ക്, ജയ്പൂര്‍ ഭദ്രക്, ബാലസോര്‍ ജില്ലകള്‍ കടന്ന് ബംഗാളിലേക്ക് പ്രവേശിക്കും. ഭുവനേശ്വറില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പുരിയില്‍നിന്ന് വിനോദ സഞ്ചാരികളോട് എത്രയും പെട്ടെന്ന് ഒഴിയാനും ഹെലികോപ്ടര്‍ അടക്കമുള്ള സൗകര്യവും സർക്കാർ ഒരുക്കി. 49 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യയില്‍ ഇത്രയും ശക്തമായ കൊടുങ്കാറ്റ് എത്തുന്നത്.