കൊൽക്കത്ത: മെയ് 26 വരെ സംസ്ഥാനത്തേക്ക് പ്രത്യേക ട്രെയിനുകൾ അയക്കരുതെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി റെയിൽവെ മന്ത്രാലയത്തിന് കത്ത് നൽകി. ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാന സർക്കാർ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. അതിനാൽ മെയ് 26 വരെ ട്രെയിൻ സർവീസ് നിർത്തിവെക്കണമെന്നും കത്തിൽ പറയുന്നു. ഉംപുൻ ചുഴലിക്കാറ്റ് സംസ്ഥാനത്തെ സാരമായി ബാധിച്ചു. ജില്ലാ ഭരണകൂടങ്ങൾ രക്ഷാ പ്രവർത്തങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി അറിയിച്ചു.
ഏകദേശം 85ലധികം പേർ ചുഴലിക്കാറ്റിൽ കൊല്ലപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമ ബംഗാളിന് 1,000 കോടി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ലഭിക്കും.