ഭുവനേശ്വർ: ഒഡീഷയിൽ 1,215 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. അഞ്ച് വയസുള്ള കുഞ്ഞ് ഉൾപ്പെടെ ഏഴ് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 154 ആയി. സംസ്ഥാനത്തെ 30 ജില്ലകളിൽ 28 ജില്ലകളിൽ നിന്നായി 1,215 കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 28,107 ആയി.
സംസ്ഥാനത്തെ നാല് ജില്ലകളിൽ നിന്നാണ് ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഗഞ്ചനം ജില്ലയിൽ നിന്ന് മൂന്ന് മരണങ്ങളും റയഗഡ ജില്ലയിൽ നിന്ന് രണ്ട് മരണവും ഖുർദ, കട്ടക്ക് എന്നിവിടങ്ങളിൽ നിന്ന് ഓരോ മരണവുമാണ് റിപ്പോർട്ട് ചെയ്തത്.