ETV Bharat / bharat

ശൈത്യകാലം ആഘോഷമാക്കി കശ്മീരിലെ യുവാക്കള്‍ - മഞ്ഞുവീഴ്ച

ഗുറെസ് സെക്ടറിലെ ദവാന്‍ ഗ്രാമത്തിലാണ് യുവാക്കള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചത്. ശൈത്യകാല കായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ലോക ടൂറിസം രംഗത്ത് ലോക് ശ്രദ്ധ ആകര്‍ഷിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ശൈത്യകാലത്തെ ആഘോഷമാക്കി കശ്മീരിലെ യുവാക്കള്‍

author img

By

Published : Dec 18, 2020, 3:45 PM IST

ജമ്മുകശ്മീര്‍: ശൈത്യകാലത്തെ ആഘോഷമാക്കി കശ്മീരിലെ യുവാക്കള്‍. ഗുറെസ് താഴ്‌വരയില്‍ യുവാക്കളുടെ നേതൃത്വത്തില്‍ മഞ്ഞില്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചു. ഗുറെസ് സെക്ടറിലെ ദവാന്‍ ഗ്രാമത്തിലാണ് യുവാക്കള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചത്. ശൈത്യകാല കായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ലോക ടൂറിസം രംഗത്ത് ലോക ശ്രദ്ധ ആകര്‍ഷിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രദേശത്ത് ശീതകാല കായിക വിനോദത്തിന് ഏറെ സാധ്യതയുണ്ടെന്നാണ് പ്രദേസവാസികളുടെ അഭിപ്രായം. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ ശൈത്യകാല കായിക വിനോദങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ഗുറെസില്‍ മാത്രം അത് നടപ്പാക്കാത്തത് എന്തുകൊണ്ടെന്നും യുവാക്കള്‍ ചോദിച്ചു.

കനത്ത മഞ്ഞുവീഴ്ചയുള്ള ശൈത്യകാലത്താണ് ഈ ചെറിയ താഴ്‌വരയുടെ ശാന്തവും മനംമയക്കുന്നതുമായ സൗന്ദര്യം പലരുടെയും ശ്രദ്ധ ആകർഷിക്കുന്നതാണെന്നാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുത്തവരുടെ അഭിപ്രായം. ശൈത്യകാലത്ത് ബന്ദിപോര-ഗുരസ് റോഡ് അടച്ചതുമൂലം ആറുമാസത്തോളം ഈ പ്രദേശം ഒറ്റപ്പെടുന്നത് പതിവാണ്. ശൈത്യകാല കായിക വിനോദങ്ങൾക്ക് ഗുരസ് താഴ്വരയുടെ സാധ്യതകൾ തിരിച്ചറിയുന്നതിൽ തുടർച്ചയായുള്ള സർക്കാരുകൾ പരാജയപ്പെട്ടുവെന്നും ടൂര്‍ണമെന്‍റില്‍ പങ്കെടുത്തവര്‍ പറയുന്നു.

അതിനാല്‍ തന്നെ പ്രദേശത്തേക്കുള്ള ഗതാഗത സംവിധാനം മെച്ചപ്പെടുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്തെ ജനങ്ങളില്‍ മിക്കവരും ശൈത്യ കാലത്ത് വെറുതെ ഇരിക്കുകയാണ്. ഇതില്‍ മാറ്റമുണ്ടാകണം. ഗതാഗതം വന്നാല്‍ ഇവിടെ സഞ്ചാരികളെ എത്തിക്കാനും അതുവഴി വരുമാനം ഉണ്ടാക്കാനും കഴിയും. ഇതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകണം. പ്രദേശത്ത് സ്നോ സ്കീയിംഗ്, ഐസ് ഹോക്കി തുടങ്ങിയ കളികള്‍ക്ക് സാധ്യതയുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. നിലവില്‍ സംസ്ഥാനത്ത് അതി ശൈത്യം തുടരുകയാണ്. ഇത് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നേരത്തെ ബുക്ക് ചെയ്ത സഞ്ചാരികള്‍ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.