ETV Bharat / bharat

തെലങ്കാനയിൽ ഡ്രൈ റൺ ആരംഭിച്ചു

ഹൈദരാബാദിൽ നാലും മഹാബൂബ് നഗറിൽ മൂന്നും സെന്‍ററുകളിലുമായാണ് വാക്‌സിനേഷൻ നടക്കുന്നത്.

തെലങ്കാനയിൽ ഡ്രൈ റൺ ആരംഭിച്ചു  തെലങ്കാനയിൽ ഡ്രൈ റൺ  ഹൈദരാബാദ്  മഹാബൂബ് നഗറിൽ മൂന്നും സെന്‍ററുകൾ  കൊവിൻ  കൊവിഡ് വാക്‌സിനേഷൻ  covid vaccine dry run in Telegana  covid dry run  dry run in telgana  covid vaccine dry run begun in Telegana  covid vaccine dry run  dry run begun in Telegana
തെലങ്കാനയിൽ ഡ്രൈ റൺ ആരംഭിച്ചു
author img

By

Published : Jan 2, 2021, 11:56 AM IST

ഹൈദരാബാദ്: സംസ്ഥാനത്ത് കൊവിഡിനെതിരായ ഡ്രൈ റൺ ആരംഭിച്ചു. രണ്ട് ജില്ലകളിലായാണ് സംസ്ഥാനത്ത് വാക്‌സിനേഷൻ നടക്കുന്നത്. ഹൈദരാബാദിൽ നാല് സെന്‍ററുകളിലും മഹാബൂബ് നഗറിൽ മൂന്ന് സെന്‍ററുകളിലുമാണ് വാക്‌സിനേഷൻ ആരംഭിച്ചത്. ഓരോ സെന്‍ററുകളിലുമായി 25 പേർ വീതമാണ് പരിശോധനക്ക് വിധേയമാകുക.

ഹൈദരാബാദ് ഗാന്ധി, നാമ്പള്ളി റീജിയണൽ ഹോസ്പിറ്റൽ, തിലക്നഗർ യുപിഎച്ച്സി, സോമാജിഗുഡ യശോദ ആശുപത്രി, മഹാബൂബ്നഗർ ജനാംപേട്ട് പിഎച്ച്സി, മഹാബൂബ്നഗറിലെ ജിജിഎച്ച്, സ്വകാര്യ മേഖലയിലെ നേഹ ഷൈൻ ഹോസ്പിറ്റൽ എന്നീ ആശുപത്രികളിലാണ് വാക്സിൻ ഡ്രൈ റൺ പ്രക്രിയ നടക്കുന്നത്. കൊവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്‌തവർക്കാണ് വാക്‌സിനേഷൻ നൽകുന്നത്. വാക്‌സിന് വിധേയമാകുന്നവരെ തുടർന്ന് അര മണിക്കൂർ നിരീക്ഷണത്തിൽ വെക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.