ETV Bharat / bharat

കൊവിഡ് 19; രാജ്യത്തെ ആദ്യ മരണം കര്‍ണാടകയില്‍ - കൊറോണ

covid death  covid death in india  കൊറോണ  കൊവിഡ്
കൊവിഡ് 19; രാജ്യത്തെ ആദ്യ മരണം കര്‍ണാടകയില്‍
author img

By

Published : Mar 12, 2020, 10:22 PM IST

Updated : Mar 12, 2020, 11:28 PM IST

22:18 March 12

കല്‍ബുര്‍ഗി സ്വദേശിയാണ് മരിച്ചത്.

ബെംഗളൂരു: കൊവിഡ് 19 ബാധയില്‍ രാജ്യത്തെ ആദ്യ മരണം കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്‌തു. കല്‍ബുര്‍ഗി സ്വദേശിയായ 76 കാരന്‍ മരിച്ചത് കൊവിഡ് 19 ബാധ മൂലമെന്ന് സ്ഥിരീകരിച്ചു. കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ഇന്നലെയാണ് മരിച്ചത്. സൗദിയില്‍ നിന്ന്  ഉംറ കഴിഞ്ഞ് ഫെബ്രുവരി 29നാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. പിന്നാലെ മാര്‍ച്ച് അഞ്ചിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയ്‌ക്കയച്ച ശ്രവങ്ങളുടെ റിപ്പോര്‍ട്ട് ഇന്നാണ് ലഭിച്ചത്. അതേസമയം മരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. 

Last Updated : Mar 12, 2020, 11:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.