ETV Bharat / bharat

ലഡാക്കിൽ 100 കടന്ന് കൊവിഡ് മരണം - ladakh news

ലേയിൽ 59, കാർഗിൽ ജില്ലയിൽ 41 എന്നിങ്ങനെയാണ് കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചത്

ലഡാക്കിൽ 100 കടന്ന് കൊവിഡ് മരണം  ലഡാക്  ലഡാക് വാർത്തകൾ  ലഡാക്കിലെ കൊവിഡ്  കൊവിഡ്  കൊവിഡ് വാർത്തകൾ  കൊവിഡ് മരണം  ladakh covid updates  covid updates  covid  covid news  ladakh  ladakh news  covid in ladakh
ലഡാക്കിൽ 100 കടന്ന് കൊവിഡ് മരണം
author img

By

Published : Nov 23, 2020, 5:26 PM IST

ലേ: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ 100 കടന്ന് കൊവിഡ് മരണം. ഞായറാഴ്‌ച ലേയിൽ രണ്ട് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെയാണ് കൊവിഡ് മരണം 100 കടന്നത്. ലേയിൽ 59, കാർഗിൽ ജില്ലയിൽ 41 എന്നിങ്ങനെയാണ് കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചത്.

കൊവിഡിനെ നേരിടാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും അടുത്ത വർഷം ഫെബ്രുവരിയിൽ ലഡാക്കിൽ കൊവിഡ് വാക്‌സിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 73 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഈ മേഖലയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 7,939 ആയി ഉയർന്നു. 55 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 6,911 ആകുകയും ചെയ്‌തു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ലോക്‌ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു. മെഡിക്കൽ ഷോപ്പ് ഒഴികെയുള്ള കടകൾ അടച്ചിട്ടിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.