ന്യൂഡൽഹി: പരിശോധന നാലിരട്ടിയായി വർധിപ്പിച്ചതിനാൽ ഡൽഹിയിൽ കൊവിഡ് കേസുകൾ ഉയരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. പരിശോധന വർധിപ്പിച്ചതിനാൽ 10 മുതൽ 15 ദിവസത്തിനുള്ളിൽ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്നും മന്ത്രി അറിയിച്ചു.
ഡൽഹിയിൽ നിലവിലെ കിടക്ക ലഭ്യത 14,521 ആണെന്നും അതിൽ 50 ശതമാനത്തിലും രോഗികൾ ഉണ്ടെന്നും ജെയിൻ പറഞ്ഞു. വൻകിട സ്വകാര്യ ആശുപത്രികളോട് 80 ശതമാനം കിടക്കകള്‍ റിസർവ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 4,473 കൊവിഡ് കേസുകളാണ്.