കൊൽകത്ത: പശ്ചിമ ബംഗാളിലെ ഗവേഷകർ രൂപകൽപ്പന ചെയ്ത കൊവിഡ് -19 പരിശോധനാ കിറ്റിന് ഐസിഎംആറിന്‍റെ അംഗീകാരം ലഭിച്ചു. കൊവിഡ് പരിശോധനയ്ക്ക് ഇവ ഉടൻ തന്നെ ഉപയോഗിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. രാജ്യത്ത് വർധിച്ചുവരുന്ന ടെസ്റ്റിങ്ങ് കിറ്റുകളുടെ ആവശ്യകത ഒരു പരിധി വരെ നിറവേറ്റാനാൻ ഇതിന് കഴിയും. ഏകദേശം 500 രൂപ വില വരുന്ന ഉപകരണം 100 ശതമാനം കൃത്യത പ്രകടമാക്കിയിട്ടുണ്ടെന്ന് ഐസിഎംആർ റിപ്പോർട്ടിൽ പറയുന്നു. ഒരു കിറ്റിന് 160 രോഗികളെ വരെ പരിശോധിക്കാൻ കഴിയും. സിഎസ്‌ഐആർ മുൻ ശാസ്ത്രജ്ഞൻ സമിത് അദ്യായുടെ മാർഗനിർദേശപ്രകാരം ഗവേഷകർ ഒന്നര മാസം കൊണ്ടാണ് കിറ്റ് നിർമിച്ചത്. സൗത്ത് 24 പർഗാനയിലെ ജിസിസി ബയോടെക് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ ഉപകരണം വികസിപ്പിച്ചെടുത്തത്.
ബംഗാൾ ഗവേഷകർ വികസിപ്പിച്ച കൊവിഡ് പരിശോധനാ കിറ്റിന് ഐസിഎംആർ അംഗീകാരം - ഐസിഎംആർ
ഏകദേശം 500 രൂപ വില വരുന്ന ഉപകരണം 100 ശതമാനം കൃത്യത പ്രകടമാക്കിയിട്ടുണ്ടെന്ന് ഐസിഎംആർ റിപ്പോർട്ടിൽ പറയുന്നു.