ETV Bharat / bharat

ജമ്മു കശ്മീരിൽ മെയ് 20 വരെ നിയന്ത്രണങ്ങൾ തുടരും

ഞായറാഴ്ച ജമ്മു കശ്മീരിലെ 13 ജില്ലകളെ റെഡ് സോണുകളായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ജമ്മു കശ്മീരിൽ ഇതുവരെ 701 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

COVID-19: Restrictions to continue in Srinagar till May 20
ശ്രീനഗർ
author img

By

Published : May 4, 2020, 4:04 PM IST

ശ്രീനഗർ: ജമ്മു കശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ മെയ് 20 വരെ തുടരുമെന്ന് ശ്രീനഗർ ജില്ലാ ഭരണകൂടം. അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട ആളുകൾക്ക് ഇളവ് ലഭിക്കുമെന്ന് ജില്ലാ വികസന കമ്മിഷണർ (ഡിഡിസി) അറിയിച്ചു.

അതേസമയം, തിങ്കാളാഴ്ച മുതൽ വൈകിട്ട് ഏഴ് മുതൽ രാവിലെ ഏഴ് വരെ ജനങ്ങൾ പുറത്തിറങ്ങുന്നതിന് ജമ്മു കശ്മീർ ഭരണകൂടം പൂർണ്ണ നിയന്ത്രണം പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ ഇന്ത്യയിലെ 733 ജില്ലകളെ റെഡ് സോൺ, ഓറഞ്ച് സോൺ, ഗ്രീൻ സോൺ എന്നിങ്ങനെ വിഭജിച്ചതിന് ശേഷമാണ് തീരുമാനം. ഒരോ ജില്ലയിലേയും ആളുകളുടെ ചലനത്തിനും ചരക്ക് വിതരണത്തിനും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ സോൺ അനുസരിച്ച് നിർണ്ണയിക്കും. ഇത് ഓരോ ആഴ്ചയും പരിഷ്കരിക്കും. ഞായറാഴ്ച ജമ്മു കശ്മീരിലെ 13 ജില്ലകളെ റെഡ് സോണുകളായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ജമ്മു കശ്മീരിൽ ഇതുവരെ 701 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.