ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് 19 ഭേദമായവരുടെ എണ്ണം 4,748 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. 20.57 ശതമാനമായാണ് ഈ നിരക്ക് കണക്കാക്കുന്നത്. പുതിയതായി രാജ്യത്ത് 1,684 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 23,077 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ അറിയിച്ചു. കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ ഇന്ത്യയിലെ 15 ജില്ലകളിൽ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ലാവ് അഗർവാൾ വ്യക്തമാക്കി. ജനങ്ങളുടെയും ഭരണകൂടത്തിന്റെയും കൂട്ടായ പരിശ്രമത്താൽ കൊവിഡിനെ പ്രതിരോധിക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ 4,748 പേർ കൊവിഡ് മുക്തരായി
20.57% ആളുകളാണ് കൊവിഡ് 19 ഭേദമായി ഇതുവരെ ആശുപത്രി വിട്ടത്