ETV Bharat / bharat

കൊവിഡ് 19; ശ്രീനഗറിലെ സ്കൂളുകളും കോച്ചിങ് സെന്‍ററുകളും അടച്ചു - srinagar

കോച്ചിങ് സെന്‍ററുകളിലും സ്കൂളുകളിലും സംഘടിപ്പിച്ചിരുന്ന പൊതുസമ്മേളനങ്ങളും റദ്ദാക്കി

കൊവിഡ് 19  ;ശ്രീനഗർ  സ്കൂളുകൾ കോച്ചിംഗ് സെന്‍ററുകൾ  തിയറ്റർ  പ്രൈമറി സ്കൂളുകൾ  അംഗൻവാടി  covid-19  public-gatherings-restricted  srinagar  coaching-centres-to-be-closed
കൊവിഡ് 19;ശ്രീനഗറിലെ സ്കൂളുകളും കോച്ചിംഗ് സെന്‍ററുകളും ഇന്ന് അടയ്ക്കും
author img

By

Published : Mar 12, 2020, 11:34 AM IST

ശ്രീനഗർ: കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് ശ്രീനഗറിലെ സ്കൂളുകളും കോച്ചിംഗ് സെന്‍ററുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാഴാഴ്ച മുതല്‍ അടച്ചു. കോച്ചിങ് സെന്‍ററുകളിലും സ്കൂളുകളിലും സംഘടിപ്പിച്ചിരുന്ന പൊതുസമ്മേളനങ്ങളും റദ്ദാക്കിയെന്നും ശ്രീനഗർ മേയർ ജുനൈദ് അസിം മാട്ടു പറഞ്ഞു.

കൂടാതെ അഞ്ച് ജില്ലകളിലെ തിയറ്ററുകളും, പ്രൈമറി സ്കൂളുകളും, അങ്കണവാടികളും അടച്ചുപൂട്ടാൻ നിർദേശിച്ചതായി ഉദംപൂർ ജില്ലാ കളക്‌ടർ പീയൂഷ് സിംഗ്ല അറിയിച്ചു. ജമ്മു, സാംബ, കതുവ, റിയാസി, ഉദംപൂർ എന്നീ 5 ജില്ലകളിലെ തിയേറ്ററുകളാണ് മാർച്ച് 31 വരെ അടച്ചത്. 10 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 60 ആയി. ഇതിൽ 36 പേർ ഇന്ത്യൻ പൗരന്മാരാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.