ന്യൂഡൽഹി: സംസ്ഥാനത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിൽ താഴെയാണെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌ൻ. ചൊവ്വാഴ്‌ച്ച ഡൽഹിയിൽ 1,617 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 1.9 പോസിറ്റിവിറ്റി നിരക്കാണ് ചൊവ്വാഴ്‌ച്ച രേഖപ്പെടുത്തിയത്. അതേസമയം കൊവിഡിനെ പ്രതിരോധിക്കുന്നതിനായി എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊവിഡ് ബാധിതർക്കായി സർക്കാർ ആശുപത്രികളിൽ 50 ശതമാനത്തോളം ഐസിയു കിടക്കകൾ ലഭ്യമാണെന്നും ജെയ്‌ൻ കൂട്ടിച്ചേർത്തു. അഞ്ച് ദിവസം കൊണ്ട് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.