ഭുവനേശ്വർ: കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പണം നൽകി നിരീക്ഷണത്തിൽ കഴിയാനുള്ള സൗകര്യമൊരുക്കി ഒഡീഷയിലെ ഹോട്ടലുകൾ. ഏകദേശം 50 ൽ അധികം ഹോട്ടലുകളിലാണ് ഇത്തരത്തിൽ നിരീക്ഷണത്തിൽ കഴിയാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. കൊവിഡ് 19 വ്യാപനം തടയുന്നതിനായുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നടപടി.
"കൊവിഡ് 19 പ്രതിസന്ധി പരിഹരിക്കുന്നതിന് ഇനിയും ധാരാളം നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കേണ്ടതുണ്ട്. ഒട്ടുമിക്ക സർക്കാർ സ്ഥാപനങ്ങളും ഇപ്പോൾ നിരീക്ഷണ കേന്ദ്രങ്ങളാണ്. എന്നിരുന്നാലും ഏത് സാഹചര്യത്തേയും നേരിടാൻ സംസ്ഥാനം തയ്യാറെടുക്കേണ്ടത് അത്യാവശ്യമാണ് ". മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.