ന്യൂഡൽഹി: ലോക് ഡൗണ്‍ മൂലം ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന പാകിസ്ഥാന്‍ പൗരന്‍മാരെ തിരിച്ചയക്കണമെന്ന ആവശ്യവുമായി പാകിസ്ഥാന്‍. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് പാകിസ്ഥാന്‍ പൗരന്‍മാര്‍ കുടുങ്ങിക്കിടക്കുന്നത്. വ്യാഴാഴ്ച രാവിലെ പത്തിന് അട്ടാരിയില്‍ നിന്ന് ഇന്തോ-പാക് അതിര്‍ത്തിയിലെ വാഗാ ഭാഗത്തേക്ക് പൗരന്മാരെ കടത്തി വിടണമെന്ന് പാകിസ്ഥാന്‍, ഇന്ത്യന്‍ ഹൈക്കമ്മീഷനോട് അഭ്യര്‍ഥിച്ചു.
എല്ലാ സംസ്ഥാനങ്ങളിലേയും ഡിജിപിമാര്‍ക്ക് വിദേശകാര്യമന്ത്രാലയം ഇത് സംബന്ധിച്ച് കത്തെഴുതി. കൊവിഡ് എമര്‍ജന്‍സി സെല്ലിന്‍റെ അഡീഷണല്‍ സെക്രട്ടറിയും കോ-ഓര്‍ഡിനേറ്ററുമായ ദമ്മു രവിയാണ് പൊലീസ് മേധാവിമാര്‍ക്ക് കത്തെഴുതിയത്. പാകിസ്ഥാന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാനാണ് നിര്‍ദേശം. നിലവിൽ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന 188 പൗരന്മാരിൽ 41 പേരെയാണ് തിരിച്ചയക്കുന്നത്. നിലവിൽ ഇന്ത്യയിലുള്ള വിദേശ പൗരന്മാരെ അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാന്‍ വിദേശ കാര്യമന്ത്രാലയം സഹായിക്കുന്നുണ്ട്. ഇതിൽ പാകിസ്ഥാനിലെ പൗരന്മാരും ഉൾപ്പെടുന്നു. നിലവിൽ ഇന്ത്യയിലെ 180 പേർക്ക് തിരികെ പോകാൻ താൽപ്പര്യമുണ്ട്. 105 ഓളം ഇന്ത്യന്‍ വിദ്യാര്‍ഥികളും 100ഓളം ഇന്ത്യന്‍ സന്ദര്‍ശകരും പാകിസ്ഥാനില്‍ ഉണ്ട്.