ഭുവനേശ്വർ: കൊവിഡ് 19 ജനജീവിതത്തെ സാരമായി ബാധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് മൂന്ന് മാസത്തെ റേഷൻ സംവിധാനങ്ങൾ മുൻകൂർ നൽകാനൊരുങ്ങി ഒഡീഷ സർക്കാർ. അരി, ഗോതമ്പ് തുടങ്ങിയ ഭക്ഷണ പദാർഥങ്ങൾ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം, സംസ്ഥാന ഭക്ഷ്യസുരക്ഷ പദ്ധതികൾ പ്രകാരമാണ് വിതരണം ചെയ്യുന്നത്.
ഒഡീഷ ചീഫ് സെക്രട്ടറി അസിത് ത്രിപാഠിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. ഏപ്രിൽ 1 മുതൽ മെയ് 15 വരെ ഭക്ഷ്യ വിതരണ ഉപഭോക്തൃ ക്ഷേമ വകുപ്പ് അരി, ഗോതമ്പ്, മണ്ണെണ്ണ മൂന്നര കോടിയോളം ജനങ്ങൾക്ക് ദേശീയ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം ലഭ്യമാക്കുമെന്നും സംസ്ഥാന ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രകാരം നാലര കോടിയോളം ജനങ്ങൾക്ക് ലഭ്യമാക്കുമെന്നുമാണ് യോഗത്തിൽ തീരുമാനമായത്. ബയോമെട്രിക് സ്‌കാനിംഗ് സംവിധാനം ഒഴിവാക്കി ഇ-പോസ് സംവിധാനത്തിലൂടെയാണ് ഭക്ഷണ സംവിധാനം വിതരണം ലഭ്യമാക്കുക.