ഹൈദരാബാദ്: കൊവിഡ് 19-ന്‍റെ പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ തുടങ്ങിയതോടെ പാര്‍ട് ടൈം ജോലി നഷ്ടപ്പെട്ടത് ഒസ്ട്രേലിയയിലെ ഇന്ത്യക്കാരായ വിദ്യാര്‍ഥികളെ ദുരിതത്തിലാഴ്ത്തി. ഇവരുടെ നിത്യജിവിതം പോലും വഴിമുട്ടിയ അവസ്ഥയിലാണ്. യങ്ങ് ലിബറല്‍സ് മള്‍ട്ടി കള്‍ച്ചറല്‍ അസോസിയേഷന്‍ ചെയര്‍മാനായ ആര്‍ ശിവ റെഡ്ഡിയും എന്‍ ആര്‍ ഐ സ്റ്റുഡന്‍സ് കോ ഓര്‍ഡിനേറ്റേഴ്സുമാണ് വിവരം പ്രമുഖ മാധ്യമ സ്ഥാപനമായ ഈനാടുവിനെ അറിയിച്ചത്. ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലിക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പലരും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചല്ല ജോലി ചെയ്യുന്നത്. ലോക് ഡൗണ്‍ ആരംഭിച്ചതോടെ ജോലി നഷ്ടമായി. ഇതാണ് വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കിയത്. പലരും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഗ്യാസ് സ്റ്റേഷനുകളിലുമാണ് ജോലി ചെയ്തിരുന്നത്.
പ്രതിസന്ധിയിലായ വിദ്യാര്‍ഥികള്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിച്ച് നല്‍കാന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് ശിവറെഡ്ഡി അറിയിച്ചു. ഓസ്ട്രേലിയയില്‍ വൈറസ് വ്യാപനം നിയന്ത്രണത്തിലായിട്ടുണ്ട്. എന്നാലും കുറച്ച് ആഴ്ചകള്‍ കൂടി ലോക് ഡൗണ്‍ തുടരും. 1.2 ലക്ഷം തെലങ്കാന സ്വദേശികളായ വിദ്യാര്‍ഥികളാണ് ഓസ്ട്രേലിയയില്‍ പഠിക്കുന്നത്. അതിനിടെ അന്തര്‍ ദേശീയ വിമാന സര്‍വ്വീസ് ആരംഭിക്കുന്നതോടെ പുറത്ത് നിന്നെത്തിയ വിദ്യാര്‍ഥികള്‍ തിരിച്ച് മാതൃ രാഷ്ട്രങ്ങളിലേക്ക് മടങ്ങണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഓസ്ട്രേലിയന്‍ പൗരത്വം ലഭിച്ചവര്‍ക്ക് ഈ നിയമം ബാധകമല്ല. തങ്ങള്‍ ഓസ്ട്രേലിയയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവര്‍ വേണ്ട സഹായം ചെയ്യുമെന്ന് അറിയിച്ചു. പ്രതിസന്ധിയിലായ വിദ്യാര്‍ഥികള്‍ https://www.hcicanberra.gov.in/register എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് അവശ്യ വസ്തുക്കളുടെ ലഭ്യത കുറവില്ല. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കുന്നുണ്ട്. എന്നാല്‍ ഒരു സമയം 10 പേര്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കുന്നുള്ളു എന്നും റെഡ്ഡി കൂട്ടിച്ചേര്‍ത്തു.
അതിനിടെ മെഡിക്കല്‍ സേവനത്തിനായി കിര്‍ഗിസ്ഥാനിലേക്ക് പോയ വിദ്യാര്‍ഥികള്‍ അവിടെ കുടുങ്ങി കിടക്കുകയാണ്. ഇവരെ തിരികെയെത്തിക്കാന്‍ കേന്ദ്രം ഇടപെടണെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ഈനാടുവിനോട് സംസാരിക്കുകയായിരുന്നു വിദ്യാര്‍ഥികള്‍. 15000 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഇവിടെയുള്ളത്. ഇവരില്‍ പലരും പേടിച്ച് ഇരിക്കുകയാണ്. ഇതില്‍ 1500 പേര്‍ തെലങ്കാനയില്‍ നിന്നും ഉള്ളവരാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇവര്‍ കഴിഞ്ഞ 20 ദിവസമായി ഹോസ്റ്റല്‍ മുറികളില്‍ തുടരുകയാണ്. 70 ലക്ഷം ജനങ്ങളുള്ള രാജ്യത്ത് 280 കൊവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിഷയത്തില്‍ തെലങ്കാന, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിമാരും എം.പിമാരും ഇടപെടണമെന്ന് സ്റ്റുഡന്‍റ് കോര്‍ഡിനേറ്റര്‍ മോഹന്‍ ആവശ്യപ്പെട്ടു. വിഷയം കേന്ദ്ര മന്ത്രി കൃഷ്ണ റെഡ്ഡി അടക്കമുള്ള നേതാക്കളെ അറിയിക്കാനും അനുകൂല നടപടി എടുപ്പിക്കാനുമാണ് ശ്രമം.