ETV Bharat / bharat

24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ രണ്ടായിരത്തിലേറെ കൊവിഡ് രോഗികൾ

രാജ്യത്ത് 37,336 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 1,218 പേര്‍ മരിക്കുകയും 9,951 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്‌തു.

author img

By

Published : May 2, 2020, 10:18 AM IST

COVID-19  കൊവിഡ് രോഗികൾ  കൊവിഡ് രോഗികൾ ഇന്ത്യ  കൊവിഡ് 19 ഇന്ത്യ  കൊവിഡ് 19  COVID-19 india
24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ രണ്ടായിരത്തിലേറെ കൊവിഡ് രോഗികൾ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വൻ വര്‍ധന. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച ശേഷം ആദ്യമായി രണ്ടായിരത്തിലേറെ പേര്‍ക്ക് ഒരു ദിവസം രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,293 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 71 പേര്‍ മരിക്കുകയും ചെയ്‌തു. ഇതോടെ രാജ്യത്ത് 37,336 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 1,218 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു. 9,951 പേര്‍ക്ക് രോഗം ഭേദമായെന്നും ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുളള മഹാരാഷ്ട്രയില്‍ 11,506 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1,879 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 485 പേര്‍ മരിക്കുകയും ചെയ്‌തു. 4,721 കേസുകൾ റിപ്പോര്‍ട്ട് ചെയ്‌ത ഗുജറാത്തില്‍ 735 പേര്‍ രോഗമുക്തരാവുകയും 236 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്‌തു. കൊവിഡ് വ്യാപന പശ്ചാതലത്തില്‍ മേയ് മൂന്നിന് അവസാനിക്കാന്‍ ഇരുന്ന ലോക്ക് ഡൗണ്‍ രണ്ടാഴ്‌ചത്തേക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ നീട്ടി. സംസ്ഥാനങ്ങളെ റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളാക്കി തിരിച്ചാണ് കൂടുതല്‍ ഇളവുകൾ നല്‍കിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.