ഭോപാൽ: സാനിറ്റൈസേഷൻ ബോക്സ് കണ്ടുപിടിച്ച് ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ ശാസ്ത്രജ്ഞൻ ഡോ. അജയ് സോണി. ഈ ബോക്സ് ഉപയോഗിച്ച് 10 മിനിറ്റിനുള്ളിൽ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ഏതൊരു വസ്തുവിനെയും ശുദ്ധീകരിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് സൂപ്രണ്ട് നാഗേന്ദ്ര സിംഗിന്‍റെ നിർദ്ദേശ പ്രകാരമാണ് ഇത്തരമൊരു ബോക്സ് നിർമിച്ചതെന്ന് ഇടിവി ഭാരതവുമായി സംസാരിക്കുന്നതിനിടെ ഡോ.അജയ് സോണി പറഞ്ഞു.
പച്ചക്കറികൾ, മൊബൈൽ, ബെൽറ്റുകൾ തുടങ്ങിയവ ഇതിലൂടെ ശുചീകരിക്കാൻ കഴിയും. കൂടാതെ ദ്രാവക വസ്തുക്കളും കേടുപാടുകൾ കൂടാതെ ശുദ്ധീകരിക്കാൻ കഴിയുമെന്നും സോണി പറഞ്ഞു. 25 ആമ്പിൾ അഡാപ്റ്റർ ഉപയോഗിച്ചാണ് ഇതിലേക്ക് വൈദ്യുതി പ്രവഹിക്കുന്നത്. ഐഐടി വിദ്യാർത്ഥി ഇത്തരത്തില്‍ ഒരു സാനിറ്റൈസേഷന്‍ ബോക്സ് നിർമ്മിച്ചെങ്കിലും അതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇത്. ഐഐടി വിദ്യാർത്ഥി നിർമ്മിച്ച ബോക്‌സിന് 10,000 രൂപയിൽ കൂടുതലാണ് വില. എന്നാൽ ഇതിനാകട്ടെ 2,500 രൂപ മാത്രമേ വിലയുള്ളൂവെന്നും അജയ് സോണി പറഞ്ഞു.