ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് മൂന്ന് ദിവസം ഐസൊലേഷനിൽ പ്രവേശിക്കും. അദ്ദേഹത്തിന്‍റെ സ്പെഷ്യൽ ഡ്യൂട്ടി ഓഫിസർ അടക്കമുള്ള ചില ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം. മുൻകരുതൽ നടപടിയായി മുഖ്യമന്ത്രി വകുപ്പുതല യോഗങ്ങളിലും പൊതുപരിപാടികളിലും പങ്കെടുക്കില്ലെന്ന് സിഎംഒ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 20,000ത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ചികിത്സയുള്ള ആശുപത്രികളിലെ കിടക്കകളുടെ സൗകര്യവും സർക്കാർ വർധിപ്പിച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി മൂന്ന് ദിവസം ഐസൊലേഷനിൽ
മുഖ്യമന്ത്രിയുമായി അടുത്ത് പ്രവർത്തിക്കുന്ന ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം.