റായ്‌പൂര്‍: ഛത്തീസ്‌ഗഡില്‍ 150 കിടക്കകളുള്ള ആരോഗ്യ കേന്ദ്രം മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. റായ്‌പൂരിലെ അഗ്രസന്‍ ദാമിന് സമീപത്താണ് സ്ഥാപനം ആരംഭിച്ചത്. പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത സ്ഥാപനമാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ ചികിത്സ സൗജന്യമായിരിക്കും. സംസ്ഥാനത്ത് കൊവിഡ് രോഗം ബാധിക്കുന്ന എല്ലാ ജനങ്ങള്‍ക്കും പൂര്‍ണ പിന്തുണയുമായി സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
2020 മാര്‍ച്ചിലാണ് വൈറസ് പടര്‍ന്ന് പിടിക്കാന്‍ തുടങ്ങിയത്. റായ്‌പൂരിലെ എയിംസ് അന്ന് മുതല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ദിനംപ്രതി രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗ പ്രതിരോധ പ്രവരത്തനങ്ങള്‍ക്കുള്ള ആക്ഷന്‍ പ്ലാന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. നിലവില്‍ 29 ആശുപത്രികളും 186 കൊവിഡ് കെയര്‍ സെന്‍ററുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ 19 സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ചികിത്സ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി ടി.എസ് സിംഗ് ഡിയോ, റവന്യുമന്ത്രി ജയ് സിംഗ് അഗര്‍വാള്‍, മുന്‍ മന്ത്രി ബ്രജ്മോഹന്‍ അഗര്‍വാള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.