തെലങ്കാന: തെലങ്കാനയില്‍ ഇന്നലെ 1921 കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് മൂലം ഒൻപത് പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇതൊടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 88,396 ആയി. സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്ത് വിടുന്ന കണക്കുകള്‍ പ്രകാരം ഇതുവരെ 64,284 പേര്‍ രോഗമുക്തി നേടുകയും 674 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 23,438 പേരെ തെലങ്കാനയില്‍ ഐസൊലേറ്റ് ചെയ്ത് ചികിത്സിച്ചുവരികയാണ്. അതേസമയം കൊവിഡ് രോഗികളെ ചികിത്സിക്കുന്ന സ്വകാര്യ ആശുപത്രികള്‍ സേവന നിരക്കുകള്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്ന് തെലങ്കാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ചികിത്സക്കെത്തുന്ന രോഗികളില്‍ നിന്ന് ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതി വ്യാപകമായ സാഹചര്യത്തിലായിരുന്നു സര്‍ക്കാർ ഉത്തരവ്.
തെലങ്കാനയില്‍ ഇന്നലെ 1921 കേസുകൾ: ഒൻപത് മരണം - 9 deaths in telangana
വ്യാഴാഴ്ച മാത്രം 1921 കേസുകളാണ് തെലങ്കാനയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് മൂലം ഒൻപത് പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.