ഐസ്വാൾ: മിസോറാമിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 112 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേർ ഐസ്വാളില് നിന്നും രണ്ട് പേർ സിയാഹയിൽ നിന്നുമുള്ളവരാണ്. ഇവരെല്ലാം ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയവരാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മൂന്ന് പേര് ക്വാറന്റെൻ കേന്ദ്രത്തിലും ഒരാൾ ഹോം ക്വാറന്റൈനിലും മറ്റൊരാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
സംസ്ഥാനത്ത് 111 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 57 പേര് പുരുഷന്മാരും ബാക്കി സ്ത്രീകളുമാണ്. ഒരാൾക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു. മിസോറാമില്‍ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ലുങ്ലെയ് ജില്ലയിലാണ്. 45 കൊവിഡ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.