തെലങ്കാന: ലോക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ രക്ത ബാങ്കിലെ രക്തത്തിന്‍റെ അളവ് വര്‍ധിപ്പിക്കാനൊരുങ്ങി തെലങ്കാന സര്‍ക്കാര്‍. രക്തദാതാക്കള്‍ക്ക് കൃത്യ സമയത്ത് എത്താന്‍ കഴിയാത്തതും കൊവിഡ് ഭീതിയും രക്തബാങ്കിനെ ബാധിച്ചേക്കാമെന്ന ആശങ്കയെ തുടര്‍ന്നാണ് നടപടി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്‍റീവ് മെഡിസിന്‍ എന്ന സ്ഥാപനമാണ് രക്തം ശേഖരിക്കുന്നത്.
ദാതാക്കളെ ഉള്‍പ്പെടുത്തിയുള്ള ക്യമ്പുകള്‍ സര്‍ക്കാര്‍ നിലവില്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. നാരായണഗുഡയിലെ സെന്‍ററില്‍ വച്ച് രക്തമെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ആശുപത്രികളില്‍ നിന്നും രക്തം എടുക്കുമ്പോള്‍ വൈറസ് ബാധക്കുള്ള സാധ്യത കൂടുതലാണ്. അതിനാലാണ് പുതിയ നീക്കം. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സ്ഥാപനത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ദിനംപ്രതി 100 മുതല്‍ 130 വരെ യൂണിറ്റ് രക്തം ശേഖരിക്കും.
ഇതിന് ശേഷമുള്ള മറ്റ് പ്രവൃത്തികള്‍ പിന്നീട് നടക്കും. ആശുപത്രികള്‍ക്ക് ആവശ്യമുള്ള രക്തം സെന്‍ററില്‍ നിന്നും നല്‍കും. രക്ത ദാതാവിനും സ്വീകര്‍ത്താവിനും വൈറ് ബാധ തടയുക. ആവശ്യമുള്ള രക്തം സൂക്ഷിച്ച് വെക്കുക, രക്തത്തിന്‍റെ ലഭ്യതയെ കുറച്ചുള്ള കൃത്യമായ കണക്ക് സൂക്ഷിക്കുക, തുടങ്ങി നിവരധി കാരണങ്ങള്‍ തീരുമാനത്തിന് പിന്നിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മാത്രമല്ല പ്രതിമാസം രണ്ട് തവണ രക്തം മാറ്റേണ്ട തലസീനിയ എന്ന രോഗമുള്ള 1723 രോഗികളാണ് സംസ്ഥാനത്തുള്ളത്. ഇവര്‍ക്ക് രക്തം നല്‍കുന്നതടക്കുള്ള കാര്യങ്ങളിലെ പ്രതിസന്ധി മറികടക്കുകയും മറ്റൊരു ലക്ഷ്യമാണ്.