ന്യൂഡല്‍ഹി: ദക്ഷിണ കൊറിയയിലേക്കും ഇറ്റലിയിലേക്കുമുള്ള എല്ലാ ഫ്ലൈറ്റുകളും എയർ ഇന്ത്യ റദ്ദാക്കി. മാർച്ച് 28-ാം തീയതിവരെയുള്ള ഫ്ലൈറ്റുകളാണ് റദ്ദ് ചെയ്തത്. കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിലാണ് അധികൃതരുടെ നീക്കം. നേരത്തെ നിലവില്‍ അനുവദിച്ച എല്ലാ വിസകളും വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 15 വരെ കേന്ദ്രസർക്കാർ സസ്പെന്‍ഡ് ചെയ്തിരുന്നു. ചൈനയിലെ വുഹാനില്‍ നിന്നും കൊവിഡ് പൊട്ടിപുറപെട്ടതിനെ തുടർന്ന് 4389-പേരാണ് ആഗോള തലത്തില്‍ ഇതിനകം മരണമടഞ്ഞത്. ചൈനയെ കൂടാതെ കൂടുതല്‍ പേർ മരണത്തിന് കീഴടങ്ങിയത് ദക്ഷിണ കൊറിയയിലും ഇറ്റലിയിലുമാണ്. അതേസമയം ലോകാരോഗ്യ സംഘടന കൊവിഡ് 19-നെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയില്‍ കൊവിഡ് 19 ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 68-ആയി.
കൊവിഡ് 19; ഫ്ലൈറ്റുകൾ റദ്ദാക്കി എയർ ഇന്ത്യ - എയർ ഇന്ത്യ വാർത്ത
ദക്ഷിണ കൊറിയയിലേക്കും ഇറ്റലിയിലേക്കുമുള്ള എല്ലാ ഫ്ലൈറ്റുകളും എയർ ഇന്ത്യ റദ്ദാക്കി