ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഡിഡിസി തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ചു. 280 ഡിഡിസി നിയോജകമണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണലാണ് നടക്കുന്നത് . ഡിസംബർ 19നാണ് വോട്ടെടുപ്പ് നടന്നത്. .
ഓരോ ഹാളിലും ഓരോ കൗണ്ടിങ് അസിസ്റ്റന്‍റും അവരെ നിരീക്ഷിക്കാൻ കൗണ്ടിങ് സൂപ്പർവൈസർമാരും ഉണ്ട്. വോട്ടെണ്ണൽ നിരീക്ഷിക്കുന്നതിനായി സിസിടിവിയും സജ്ജമാക്കിയിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് വോട്ടെണ്ണൽ നടത്തുന്നതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ കെ.കെ ശർമ പറഞ്ഞു .