ഹൈദരാബാദ്: കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഹൈദരാബാദ് പൊലീസ് സ്റ്റേഷനുകൾ സന്ദർശിക്കുന്ന എല്ലാവർക്കും സാനിറ്റൈസർ നൽകുന്നു. പ്രതിരോധ നടപടികളുടെ ഭാഗമായി പൊലീസ് സ്റ്റേഷനുകൾ സന്ദർശിക്കുന്ന പൊതുജനങ്ങൾക്കും പരാതിക്കാർക്കും സാനിറ്റൈസർ നൽകാൻ നിർദേശം നൽകിയതായി ഹൈദരാബാദ് സിറ്റി പൊലീസ് കമ്മിഷണർ അഞ്ജനി കുമാർ പറഞ്ഞു.
പൊലീസ് സ്റ്റേഷനിൽ എത്തുന്നവർ സാനിറ്റൈസർ ഉപയോഗിക്കണമെന്നും വിഷയം സംബന്ധിച്ച് എന്ത് സംശയവും പൊലീസിനോട് അന്വേഷിച്ചറിയാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നഗരത്തിൽ കൊവിഡ് 19 ഭീഷണി നിലനിൽക്കുന്നതുവരെ ഈ പ്രക്രിയ തുടരും. ഹൈദരാബാദ് കമ്മിഷണറേറ്റിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും മതിയായ സാനിറ്റൈസർ ലഭ്യമാണ്.