താനെ: ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹം നടത്തിയതിന് ദമ്പതികള്‍ക്കും മാതാപിതാക്കള്‍ക്കുമെതിരെ കേസ്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഐപിസി സെക്ഷന്‍ 188 പ്രകാരമാണ് കേസ്.
പൊലീസ് വിവാഹ വേദിയിലെത്തി ദമ്പതികളെയും മാതാപിതാക്കളെയും 20 അതിഥികളെയും കസ്റ്റഡിയിലെടുത്തു. കേസെടുത്തെങ്കിലും ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വിവാഹ ചടങ്ങില്‍ പങ്കെടുത്ത എല്ലാവരോടും ക്വാറന്‍റൈനിലിരിക്കാന്‍ പൊലീസ് നിര്‍ദേശിച്ചു.