ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് ബാധിതന്‍റെ മരണം ആശുപത്രി അധികൃതരുടെ അശ്രദ്ധ മൂലമെന്ന് ബന്ധുക്കൾ. ഡൽഹി സ്വദേശി രവി അഗർവാൾ കഴിഞ്ഞ ദിവസമാണ് കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചത്. ഇതേതുടർന്ന് ചികിത്സ തേടിയ ഗുരു തേഗ് ബഹാദൂർ ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി.
എന്നാൽ, കുടുംബം ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച ആശുപത്രിയിലെത്തിയ രവി അഗർവാളിനെ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചെന്നും അദ്ദേഹത്തെ രക്ഷിക്കാൻ കഴിയാത്തത് തികച്ചും നിർഭാഗ്യകരമാണെന്നും അധികൃതർ പറഞ്ഞു. ഇത്തരം ആരോപണങ്ങൾ ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും മനോവീര്യം കുറയ്ക്കുമെന്നും"ആശുപത്രി അതോറിറ്റി കൂട്ടിചേർത്തു.
അതേസമയം, രോഗിയ്ക്ക് ചികിത്സ നൽകാൻ വൈകിയെന്നും ഉടൻ തന്നെ ചികിത്സ ലഭിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാമായിരുന്നെന്നുമാണ് ബന്ധുക്കൾ പറയുന്നത്.