ETV Bharat / bharat

ഭരണനിർവ്വഹണത്തിന്‍റെ ബൈബിളും, ഗീതയും, ഖുറാനുമാണ് ഭരണഘടന: വി. കെ. അഗ്നിഹോത്രി - ഭരണനിർവ്വഹണത്തിന്‍റെ ബൈബിളും, ഗീതയും, ഖുറാനുമാണ് ഭരണഘടന

1968 ബാച്ചിലെ ഐ‌എ‌എസ് ഉദ്യോഗസ്ഥനും രാജ്യസഭ മുൻ സെക്രട്ടറി ജനറലുമായിരുന്ന വി. കെ. അഗ്നിഹോത്രിയുമായി ഇടി‌വി ഭാരത് നടത്തിയ അഭിമുഖത്തിൽ അദ്ദേഹം ഇന്ത്യൻ ഭരണഘടനയുടെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിച്ചു.

V K Agnihotri  Republic Day  constitution  caa  വി. കെ. അഗ്നിഹോത്രി  ഭരണനിർവ്വഹണത്തിന്‍റെ ബൈബിളും, ഗീതയും, ഖുറാനുമാണ് ഭരണഘടന  Constitution is Bible, Geeta and Quran of governence: V. K Agnihotri
വി. കെ. അഗ്നിഹോത്രി
author img

By

Published : Jan 23, 2020, 1:45 PM IST

രാജ്യം 71-ാമത് റിപ്പബ്ലിക് ദിനത്തോടടുക്കുകയാണ്. ഈ അവസരത്തിൽ ഇടി‌വി ഭാരത് 1968 ബാച്ചിലെ ഐ‌എ‌എസ് ഉദ്യോഗസ്ഥനും 2007 മുതൽ 2012 വരെ രാജ്യസഭ സെക്രട്ടറി ജനറലുമായിരുന്ന വി. കെ. അഗ്നിഹോത്രിയുമായി സംസാരിച്ചു. പാർലമെന്‍റ് പ്രവർത്തനങ്ങളെ കുറിച്ചും ഇന്ത്യൻ ഭരണഘടനയുടെ വിവിധ വശങ്ങളെക്കുറിച്ചും അഗ്നിഹോത്രി സംസാരിച്ചു.

വി. കെ. അഗ്നിഹോത്രിയുമായി നടത്തിയ അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങൾ

1. ഭരണഘടന രചിച്ചപ്പോൾ നമുക്ക് ധാരാളം സ്വപ്നങ്ങളും അഭിലാഷങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നു. അവ എത്രത്തോളം നിറവേറിയതായി നിങ്ങൾ കരുതുന്നു?

ഒരു പ്രമാണമെന്ന നിലയിൽ ഭരണഘടന പാർലമെന്‍റ്, ജുഡീഷ്യറി, എക്സിക്യൂട്ടീവ് തുടങ്ങിയ സർക്കാരിന്‍റെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങളെ സംബന്ധിക്കുന്ന മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും ആണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ലിഖിത ഭരണഘടനയാണ് നമ്മുടേത്. ഭരണഘടനയിൽ 395 ആർട്ടിക്കിളുകളുണ്ട്. പിന്നീട് ഒരുപാട് കൂട്ടിചേർക്കലുകളും ഭേദഗതികളും വരുത്തി. സമൂഹം മാറുന്നതും ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും മാറുന്നതുമൊക്കെ ഈ ഭേദഗതികൾക്ക് കാരണമായി. തീർച്ചയായും, ചില മാറ്റങ്ങൾ ഭരണഘടനയുടെ അടിസ്ഥാന മനോഭാവത്തിന് അനുസൃതമായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

2. കാലത്തിന്‍റെ മാറ്റത്തോടൊപ്പം മാറ്റങ്ങളും തിരുത്തലുകളും വരുത്തുന്നതിനാലാണോ ഇന്ത്യൻ ഭരണഘടനയെ ജീവനുള്ള രേഖയായി കണക്കാക്കുന്നത്?

നമ്മുടെ ഭരണഘടന ജീവനുള്ള രേഖയാണ്. ഭേദഗതിക്കായി വളരെ കർശനമായ നടപടിക്രമങ്ങൾ നൽകിയിട്ടുണ്ട്. പക്ഷെ വിശാലമായി പറഞ്ഞാൽ ആർട്ടിക്കിൾ 370 പോലെ ഭരണഘടനയിൽ പ്രത്യക്ഷത്തിൽ ഭേദഗതി വരുത്താതെ തന്നെ ഭേദഗതി കൊണ്ട് വരാനുള്ള വ്യവസ്ഥകളുണ്ട്. എന്നാൽ ഇരുസഭകളിലേയും ഭൂരിപക്ഷം, അംഗങ്ങളുടെ സാന്നിധ്യവും പിന്തുണയും ഉണ്ടെങ്കിൽ മാത്രം മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കുന്ന വ്യവസ്ഥകളും നമ്മുടെ ഭരണഘടനയിലുണ്ട്. ചില ഭേദഗതികൾക്ക് ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും അംഗീകാരം ആവശ്യമാണ്. എന്നാൽ നമ്മുടെ ഭേദഗതി പ്രക്രിയ ഓസ്‌ട്രേലിയയുടെയും സ്വിറ്റ്‌സർലണ്ടിന്റെയും പോലെ കർശനമല്ല.

3. പൗരത്വ ഭേദഗതി നിയമത്തിൽ അറുപതിലധികം റിട്ടുകൾ സുപ്രീം കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും ഭരണഘടനയുടെ സമത്വത്തിനുള്ള അവകാശതത്തെയാണ് ചോദ്യം ചെയ്തത്. അതിനെ എങ്ങനെ കാണുന്നു?

ഒന്നാമതായി പൗരത്വ ഭേദഗതി നിയമം ഭരണഘടനയുടെ ഭാഗമല്ല. ഇത് ഒരു സാധാരണ നിയമനിർമാണമാണ്. എന്നാൽ അടിസ്ഥാനപരമായി ഇത് രണ്ട് കാരണങ്ങളാൽ വെല്ലുവിളിക്കപ്പെട്ടു. അതിലൊന്ന് മതേതരത്വമാണ്. രണ്ടാമതത്തേത് സമത്വവും. എന്നാൽ ഒരിക്കൽ നിയമം പാർലമെന്‍റ് അംഗീകരിച്ചാൽ അതിനെ ചോദ്യം ചെയ്യാൻ ജുഡീഷ്യറിക്ക് മാത്രമേ കഴിയൂ. നിയമം അസാധുവാണെന്ന് കോടതി വിധിച്ചില്ലെങ്കിൽ നിയമം നടപ്പാക്കില്ലെന്ന് നമുക്ക് പറയാൻ കഴിയില്ല. നിയമം ഉണ്ടാക്കാനും ഭേദഗതി ചെയ്യാനും പാർലമെന്റിന് പൂർണ്ണ അവകാശമുണ്ട്.
രണ്ടാമതായി, ആർട്ടിക്കിൾ 256 അനുസരിച്ച് പാർലമെന്‍റ് പാസാക്കിയ നിയമം സംസ്ഥാനങ്ങൾ നടപ്പാക്കണം. പാർലമെന്‍റ് ഉണ്ടാക്കിയ നിയമം ഒരു സംസ്ഥാനം നടപ്പാക്കിയില്ലെങ്കിൽ അവിടെ ഭരണഘടന പരാജയപ്പെട്ടുവെന്ന് കരുതാം.

4. നിങ്ങളുടെ അഭിപ്രായത്തിൽ ഭരണഘടനയുടെ ഏറ്റവും ശക്തവും ദുർബലവുമായ വശം എന്താണ്?

ഭരണഘടനയെക്കുറിച്ചുള്ള ശക്തമായ വശം തന്നെയാണ് അതിന്‍റെ ദുർബലതയും. ഭരണത്തിന്റെ എല്ലാ വശങ്ങളും ഭരണഘടനയിൽ ഉൾപ്പെട്ടതിനാൽ മറ്റേതെങ്കിലും ഉറവിടങ്ങളിൽ നിന്നുള്ള ഉപദേശമോ മാർഗനിർദേശമോ അന്വേഷിക്കേണ്ടതില്ല. നിങ്ങൾക്ക് ഒരു സംശയം ഉണ്ടാകുമ്പോഴെല്ലാം ഭരണഘടനയിൽ അന്വേഷിച്ചാല്‍ അതിന് എന്തെങ്കിലും പറയാനുണ്ടാകും. മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളാണ് മറ്റൊരു ശക്തമായ കാര്യം. മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്താൻ കഴിയില്ലെന്ന വിധി കോടതി പാസാക്കിയ കേസുകളുണ്ട്. എന്നാൽ 24-ാം ഭേദഗതിക്ക് ശേഷം പാർലമെന്റ് ഈ അവകാശങ്ങളും ഭേദഗതി ചെയ്യാമെന്ന് പറയുകയും തുടർന്ന് വിഷയം സുപ്രീം കോടതി ഏറ്റെടുക്കുകയും ചെയ്തു.

എല്ലാ അഡ്മിനിസ്ട്രേറ്റീവ് നടപടിക്രമങ്ങളും ഉൾപ്പെടുന്നുവെന്നതാണ് ദുർബലത സൃഷ്ടിക്കുന്നത്. ചെറിയ കാര്യങ്ങളിൽ പോലും ഭേദഗതി വരുത്തേണ്ടതിന്റെ കാരണം അതാണ്. 70 വർഷത്തിനിടയിൽ 104 ഭേദഗതികൾ വരുത്തിയിട്ടുണ്ട്.

5. നിർദേശക തത്വങ്ങളെ കുറിച്ച് ജനങ്ങളുടെ ചിന്താഗതി സമാനമാണോ?

അതെ. നിർദ്ദേശ തത്വങ്ങൾ മാർഗനിർദ്ദേശക തത്വങ്ങളാണ്. എന്നാൽ അത്തരം നിർദ്ദേശ തത്വങ്ങളിൽ പലതും നിയമങ്ങളായി പരിവർത്തനം ചെയ്യപ്പെട്ടു. വിദ്യാഭ്യാസം ആദ്യകാലത്ത് നിർദേശക തത്വമായിരുന്നു പിന്നീട് അത് നിയമമായി മാറി. സമാനമായി, മൗലീക കടമകൾക്കും ചില മാർഗനിർദേശങ്ങളുണ്ട്.

6. ഇന്ത്യൻ ഭരണഘടന നേരിടുന്ന പ്രധാന വെല്ലുവിളി എന്താണ്?

വെല്ലുവിളികൾ ധാരാളമുണ്ട്. ആർട്ടിക്കിൾ 370നും പൗരത്വ നിയമത്തിലെ ഭേദഗതിക്കുമൊക്കെയെതിരെ ഉണ്ടായ പ്രക്ഷോഭങ്ങൾ നമുക്ക് ഏതൊക്കെ തരം വെല്ലുവിളികളിലൂടെ കടന്നുപോകണമെന്ന് സൂചന നൽകുന്നു. എന്നാൽ ഭരണഘടനയുടെ അടിസ്ഥാന ഘടന നിരീക്ഷിക്കുകയും പാലിക്കുകയും ചെയ്താൽ ഭാവിയിൽ ഒരു വെല്ലുവിളിയും ഉണ്ടാകില്ല. ഭരണനിർവ്വഹണത്തിന്‍റെ ബൈബിളും, ഗീതയും, ഖുറാനുമാണ് ഭരണഘടന.

Intro:Body:

Blnka

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.