ETV Bharat / bharat

കോഴ ഇടപാട്: യെദ്യൂരപ്പയുടെ ഡയറി കോൺഗ്രസ് പുറത്തുവിട്ടു - ബിജെപി

യെദ്യൂരപ്പക്കെതിരെ ലോക്പാൽ സ്വമേധയാ കേസെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു

യെദ്യൂരപ്പ
author img

By

Published : Apr 15, 2019, 5:26 PM IST

കര്‍ണാടക മുഖ്യമന്ത്രിയായിരിക്കെ ബിഎസ് യെദ്യൂരപ്പ ബിജെപി കേന്ദ്ര നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും ഉള്‍പ്പെടെ 1800 കോടി കൈമാറിയെന്ന് രേഖപ്പെടുത്തിയ ഡയറി കോണ്‍ഗ്രസ് പുറത്ത് വിട്ടു. നേരത്തേ കോണ്‍ഗ്രസ് പുറത്തുവിട്ട പകര്‍പ്പുകള്‍ വ്യാജമാണെന്നു പറഞ്ഞ ബിജെപി യഥാര്‍ത്ഥ ഡയറി പുറത്തുവിടാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഡയറിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. യഥാര്‍ത്ഥ ഡയറി തന്‍റെ കൈവശമുണ്ടെന്നും ആവശ്യമെങ്കില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുമെന്നും കപില്‍ സിബല്‍ വ്യക്തമാക്കി. ഡയറി തെളിവായി സ്വീകരിച്ച് ലോക്പാൽ സ്വമേധയാ യെദ്യൂരപ്പക്കെതിരെ കേസെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

ബിജെപി നേതാക്കളായ രാജ്‌നാഥ്‌സിങ്ങിന് 100 കോടി, നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്ലി എന്നിവര്‍ക്ക് 150 കോടി, എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക് 50 കോടി, ജഡ്ജിമാര്‍ക്ക് 250 കോടിയും വിവിധ കേസുകളില്‍ ഹാജരായ അഭിഭാഷകര്‍ക്ക് 10 കോടി എന്നിവ നല്‍കിയതായി ഡയറിയില്‍ വെളിപ്പെടുത്തലുണ്ട്. 2008 - 2011 കാലഘട്ടത്തില്‍ മുഖ്യമന്ത്രിയായിരിക്കെ കര്‍ണാടക നിയമസഭയുടെ ഔദ്യോഗിക ഡയറിയില്‍ കന്നട ഭാഷയില്‍ സ്വന്തം കൈപ്പടയിലാണ് കോഴവിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 2017 മുതല്‍ ആദായനികുതി വകുപ്പിന്‍റെ കൈവശമുണ്ടായിരുന്ന ഡയറി കാരവാന്‍ മാഗസീന്‍ പുറത്തുവിട്ടതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.

Intro:Body:

കോഴക്കണക്കുകൾ രേഖപ്പെടുത്തിയ യെദ്യൂരപ്പയുടെ ഡയറി കോൺഗ്രസ് പുറത്തുവിട്ടു. . മുഖ്യമന്ത്രി പദത്തിനായി യെദ്യൂരപ്പ, ബിജെപി നേതാക്കൾക്ക് 2000കോടി രൂപ നൽകിയെന്നാരോപിച്ച് ഡയറിയിലെ ഏതാനും പേജുകളുടെ പകർപ്പ് കോൺഗ്രസ് നേരേത്തെ പുറത്തുവിട്ടിരുന്നു. എന്നാൽ ആരോപണം നിഷേധിച്ച ബിജെപിയും യെദ്യൂരപ്പയും കോൺഗ്രസ് പുറത്തുവിട്ട പകർപ്പുകൾ വ്യാജമാണെന്ന് ആരോപിച്ചു. ഡയറിയുടെ അസൽ പുറത്തുവിടാൻ ബിജെപി വെല്ലുവിളിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് ഇന്ന് യെദ്യൂരപ്പയുടെ ഡയറി കോൺഗ്രസ് പുറത്തുവിട്ടത്. 

ബിജെപി നേതാവും കര്‍ണാടക മുന്‍  മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ 2008-09 കാലഘട്ടത്തിൽ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 2000 കോടിയിലേറെ രൂപ നല്‍കിയതായി കാരാവൻ മാസിക വെളിപ്പെടുത്തിയിരുന്നു. തുടർന്ന്  ബിജെപി ദേശീയ നേതാക്കൾക്ക് വൻതുക കോഴ നൽകിയതായി രേഖപ്പെടുത്തിയ ഡയറിയിലെ പേജുകൾ കോൺഗ്രസും പുറത്തുവിടുകയായിരുന്നു. മോദി, അമിത് ഷാ, നിതിൻ ഗഡ്കരി, രാജ്നാഥ് സിംഗ് തുടങ്ങി നിരവധി ബിജെപി നേതാക്കളുടേയും ജഡ്ജിമാരുടേയും പേരുകൾ ഡയറിയിൽ ഉണ്ട്.

യെഡ്യൂരപ്പക്കെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് വീണ്ടും ആവശ്യപ്പെട്ടു. ഡയറി തെളിവായി സ്വീകരിച്ച് ലോക്പാൽ സ്വമേധയാ യെദ്യൂരപ്പക്കെതിരെ കേസെടുക്കണമെന്നും  കോൺഗ്രസ് ആവശ്യപ്പെട്ടു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.