ന്യൂ ഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. 84 സ്ഥാനാര്‍ഥികളുടെ പേരാണ് ബുധനാഴ്ച രാത്രി പുറത്തുവിട്ട പട്ടികയിലുള്ളത്. ഹരിയാന നിയമസഭയിലെ 17 സിറ്റിങ് എംഎൽഎമാരിൽ 16 പേരും പട്ടികയിലുണ്ട്. ഹാൻസി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന രേണുക വിഷ്നോയിയെ ഒഴിവാക്കി.
മുന്‍മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ ഗാര്‍ഹി സാംപ്ല -കിലോയിയില്‍ മത്സരിക്കും. പാർട്ടി വക്താവുകൂടിയായ രൺദീപ് സുർജേവാല കൈതാൽ നിയമസഭാ മണ്ഡലത്തിൽ നിന്നായിരിക്കും മത്സരിക്കുക.
അന്തരിച്ച മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്‍റെ രണ്ട് മക്കളെയും പാർട്ടി കളത്തിലിറക്കിയിട്ടുണ്ട്. കുല്‍ദീപ് വിഷ്‌ണോയ് ഹിസാറിലെ അദംപൂരില്‍ നിന്നും, സഹോദരനും മുന്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന ചന്ദര്‍ മോഹന്‍ പഞ്ച്‌ഗുളയില്‍ നിന്നും മത്സരിക്കും. മുൻ മുഖ്യമന്ത്രി ബൻസി ലാലിന്‍റെ മകനും മരുമകൾക്കും പാർട്ടി ടിക്കറ്റുകൾ നൽകിയിട്ടുണ്ട്. രണ്‍വീര്‍ മഹീന്ദ്ര ബാദ്രയില്‍ നിന്നും, കിരണ്‍ ചൗധരി തോഷമില്‍ നിന്നും ജനവിധി തേടും.
മുന്‍ സ്‌പീക്കര്‍ കുൽദീപ് ശർമ ഗനൗര്‍ മണ്ഡലത്തില്‍ മത്സരിക്കും. മുന്‍ മന്ത്രി ഗീതാ ബുക്കലിന് ഝാജര്‍ മണ്ഡലും നല്‍കി.
90 അംഗ ഹരിയാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 21 നും, ഫല പ്രഖ്യാപനം 24 നുമാണ്.
ഹരിയാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയായി; ഒരു സിറ്റിങ് എംഎല്‍എ പുറത്ത് - Haryana Assembly polls
ഹാൻസി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന രേണുക വിഷ്നോയിക്ക് സീറ്റ് ലഭിച്ചില്ല. അതേസമയം അന്തരിച്ച മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്‍റെ രണ്ട് മക്കളും, മുൻ മുഖ്യമന്ത്രി ബൻസി ലാലിന്‍റെ മകനും മരുമകളും മത്സരിക്കാനുണ്ട്

Conclusion: