ന്യൂഡല്‍ഹി: ഇന്ത്യൻ നാഷണല്‍ കോൺഗ്രസില്‍ അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്ക് ഉടൻ പരിഹാരമാകുമെന്ന് സൂചന. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച ശേഷം ഇടക്കാല അധ്യക്ഷനെ നിയമിക്കാൻ കോൺഗ്രസില്‍ ചർച്ചകൾ സജീവം. പ്രിയങ്ക ഗാന്ധി അടക്കം ആരെ വേണമെങ്കിലും ഇടക്കാല അധ്യക്ഷനാക്കാൻ രാഹുല്‍ ഗാന്ധി നിലപാട് എടുത്തുവെന്നാണ് കോൺഗ്രസ് നേതൃത്വം നല്‍കുന്ന സൂചന. ഓഗസ്റ്റ് ആദ്യവാരം ഇടക്കാല അധ്യക്ഷൻ ചുമതലയേല്‍ക്കും. സച്ചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, അശോക് ഗെഹ്‌ലോട്ട്, സുശീല്‍ കുമാർ ഷിൻഡെ, കെസി വേണുഗോപാല്‍ എന്നിവരുടെ പേരുകളാണ് ഇടക്കാല അധ്യക്ഷനാകാനുള്ള പട്ടികയില്‍ മുന്നിലുള്ളത്. അതേസമയം, പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് വൈകുന്നത് സംബന്ധിച്ച് ശശി തരൂർ, അമരീന്ദർ സിങ്, കരൺ സിങ് എന്നിവർ നടത്തിയ വിമർശങ്ങളും പ്രിയങ്കാ ഗാന്ധിയെ അധ്യക്ഷയാക്കണമെന്ന പരാമർശങ്ങളും കോൺഗ്രസില്‍ കൂടുതല്‍ ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ട്.
ഇടക്കാല അധ്യക്ഷൻ ഉടനുണ്ടാകും: കോൺഗ്രസില്‍ ചർച്ചകൾ - jothiradhithya sindhya
പ്രിയങ്ക ഗാന്ധി അടക്കം ആരെ വേണമെങ്കിലും ഇടക്കാല അധ്യക്ഷനാക്കാൻ രാഹുല്‍ ഗാന്ധി നിലപാട് എടുത്തുവെന്നാണ് കോൺഗ്രസ് നേതൃത്വം നല്‍കുന്ന സൂചന
ന്യൂഡല്‍ഹി: ഇന്ത്യൻ നാഷണല്‍ കോൺഗ്രസില്‍ അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്ക് ഉടൻ പരിഹാരമാകുമെന്ന് സൂചന. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച ശേഷം ഇടക്കാല അധ്യക്ഷനെ നിയമിക്കാൻ കോൺഗ്രസില്‍ ചർച്ചകൾ സജീവം. പ്രിയങ്ക ഗാന്ധി അടക്കം ആരെ വേണമെങ്കിലും ഇടക്കാല അധ്യക്ഷനാക്കാൻ രാഹുല്‍ ഗാന്ധി നിലപാട് എടുത്തുവെന്നാണ് കോൺഗ്രസ് നേതൃത്വം നല്‍കുന്ന സൂചന. ഓഗസ്റ്റ് ആദ്യവാരം ഇടക്കാല അധ്യക്ഷൻ ചുമതലയേല്‍ക്കും. സച്ചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, അശോക് ഗെഹ്‌ലോട്ട്, സുശീല്‍ കുമാർ ഷിൻഡെ, കെസി വേണുഗോപാല്‍ എന്നിവരുടെ പേരുകളാണ് ഇടക്കാല അധ്യക്ഷനാകാനുള്ള പട്ടികയില്‍ മുന്നിലുള്ളത്. അതേസമയം, പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് വൈകുന്നത് സംബന്ധിച്ച് ശശി തരൂർ, അമരീന്ദർ സിങ്, കരൺ സിങ് എന്നിവർ നടത്തിയ വിമർശങ്ങളും പ്രിയങ്കാ ഗാന്ധിയെ അധ്യക്ഷയാക്കണമെന്ന പരാമർശങ്ങളും കോൺഗ്രസില്‍ കൂടുതല്‍ ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ട്.
ഇടക്കാല അധ്യക്ഷൻ ഉടനുണ്ടാകും: കോൺഗ്രസില്‍ ചർച്ചകൾ

Conclusion: