ന്യൂഡൽഹി: കഴിഞ്ഞ വർഷം നടന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നതിനേക്കാൾ മികച്ച ഫലമാകും ഡല്‍ഹിയിലേതെന്ന് കോൺഗ്രസ് നേതാവ് അരവിന്ദര്‍ സിംഗ് ലൗലി. ഗാന്ധിനഗര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ലൗലി മത്സരിച്ചത്. ഗാന്ധിനഗറിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനതീതമാണെന്ന് അദ്ദേഹം പറഞ്ഞു.
കുടിവെള്ളം, വീടില്ലാത്തവരുടെ അവസ്ഥ എന്നിങ്ങനെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജനങ്ങള്‍ വലിയ പ്രശ്നത്തിലായിരുന്നു. ഇക്കാരണങ്ങളാല്‍ കോണ്‍ഗ്രസ് വളരെയധികം കുഴപ്പങ്ങള്‍ നേരിട്ടു. അതിനാല്‍ കോണ്‍ഗ്രസ് വളരെ നല്ല അവസ്ഥയിലാണ്. ജനങ്ങള്‍ ഈ വിഷയങ്ങള്‍ വിശകലനം ചെയ്ത് തന്നെയാവും വോട്ട് ചെയ്യുക. ഭരണഘടനയുടെ ആശയങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസ് സിഎഎയെയും എൻആർസിയെയും എതിർക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 11 ന് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.