ന്യൂഡൽഹി: മുർഷിദാബാദിൽ ആർഎസ്എസ് പ്രവർത്തകനും കുടുംബവും കൊല്ലപ്പെട്ട സംഭവത്തിൽ നീതിപരമായ അന്വേഷണം വേണമെന്ന് കോൺഗ്രസ് വക്താവ് ജെയ്‌വർ ഷെർഗിൽ. സംഭവം ഗൗരവമേറിയതാണ്. കൊലപാതകം സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിലെ വീഴ്ചയാണ്. ന്യായമായ അന്വേഷണം നടക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും കുറ്റവാളികളെ എത്രയും വേഗം കേസെടുക്കണമെന്നും ഷെർഗിൽ പറഞ്ഞു.
അതേസമയം കൊലപാതകത്തിൽ അന്വേഷണം നടക്കുകയാണെന്നും സംഭവത്തിൽ രാഷ്ട്രീയ ബന്ധമില്ലെന്നും മുർഷിദാബാദ് പൊലീസ് അറയിച്ചു. കഴിഞ്ഞ ദിവസമാണ് കൊൽക്കത്തയിലെ മുർഷിദാബാദിൽ അധ്യാപകനും ആർഎസ്എസ് പ്രവർത്തകനുമായ ബന്ധു പ്രകാശ് പാൽ, ഭാര്യ ബ്യൂട്ടി, എട്ട് വയസുകാരനായ മകൻ അംഗൻ എന്നിവരെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബ്യൂട്ടി എട്ട് മാസം ഗർഭിണിയായിരുന്നു.