ഭോപ്പാൽ: ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ വഞ്ചകനാണെന്ന കോൺഗ്രസ് പരാമർശത്തിന് പിന്നാലെ കോൺഗ്രസാണ് വഞ്ചന കാട്ടിയതെന്ന് ആരോപിച്ച് സിന്ധ്യ. മധ്യപ്രദേശിലെ കർഷകരുടേയും യുവാക്കളുടേയും സ്ത്രീകളുടേയും വിശ്വാസം നഷ്ടപ്പെടുത്തിയത് കോൺഗ്രസാണെന്ന് സിന്ധ്യ കുറ്റപ്പെടുത്തി.
ഇന്ന് താൻ വഞ്ചകനാണെന്ന് കോൺഗ്രസ് പറയുന്നു. എന്നാൽ പത്ത് ദിവസത്തിനകം കർഷകരുടെ വായ്പകൾ എഴുതി തള്ളുമെന്ന് കോൺഗ്രസ് കർഷകർക്ക് നൽകിയ വാഗ്ദാനം പാലിക്കപ്പെട്ടില്ല. പാർട്ടി കർഷകരോട് വിശ്വാസ വഞ്ചന കാട്ടിയെന്നും സിന്ധ്യ കൂട്ടി ചേർത്തു. വിവാഹിതരാകുന്ന പാവപ്പെട്ട സ്ത്രീകൾക്ക് 51,000 രൂപ വീതം നൽകുമെന്ന് കോൺഗ്രസ് പറഞ്ഞിരുന്നു. എന്നാൽ വാഗ്ദാനം നൽകി ഒരു വർഷം കഴിഞ്ഞിട്ടും അത് പാലിക്കപ്പെട്ടില്ലെന്നും സിന്ധ്യ ആരോപിച്ചു. അതേസമയം ശിവരാജ് സിങ് ചൗഹാൻ നേതൃത്വം നൽകുന്ന മധ്യപ്രദേശ് സർക്കാർ കല്യാൺ യോജനയിലൂടെ 25,000 രൂപാ വീതം വിവാഹിതരാകുന്നവർക്ക് നൽകുന്നു.
തൊഴിൽ രഹിതരായ യുവാക്കൾക്ക് അലവൻസായി 4,000 രൂപം വീതം എല്ലാ മാസവും നൽകുമെന്ന് കോൺഗ്രസ് വാഗ്ദാനം നൽകിയിരുന്നു എന്നാൽ അതും നടത്തിയില്ലെന്നും സിന്ധ്യ കുറ്റപ്പെടുത്തി.
മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ തുളസി സിലാവത്തിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു അദ്ദേഹം. മധ്യപ്രദേശിൽ 28 സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
കോൺഗ്രസ് കർഷകരുടേയും യുവാക്കളുടേയും വിശ്വാസം നഷ്ടപ്പെടുത്തിയെന്ന് ജ്യോതിരാദിത്യ സിന്ധ്യ - കോൺഗ്രസ് കർഷകരെ വഞ്ചിച്ചു
കർഷകരുടെ വായ്പകൾ എഴുതി തള്ളുമെന്നും തൊഴിലില്ലാത്ത യുവാക്കൾക്ക് അലവൻസ് നൽകുമെന്ന വാഗ്ദാനവും കോൺഗ്രസ് പാലിച്ചില്ലെന്ന് സിന്ധ്യ പറഞ്ഞു.