ETV Bharat / bharat

കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ് - Cong to protest nationwide

കേന്ദ്രസര്‍ക്കാരിന്‍റെ സാമ്പത്തിക നയം തിരുത്തണമെന്നാവശ്യപ്പെട്ട് നവംബര്‍ അഞ്ച് മുതല്‍ 15വരെയാണ് പ്രതിഷേധം

അജയ് മക്കെൻ
author img

By

Published : Nov 1, 2019, 11:04 PM IST

ലഖ്‌നൗ: കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക നയങ്ങൾക്കെതിരെ രാജ്യത്തുടനീളം കോൺഗ്രസ് നടത്തുന്ന പ്രതിഷേധം നവംബർ അഞ്ചിന് തുടങ്ങും. നവംബർ 15വരെയാണ് പ്രതിഷേധം നടത്തുകയെന്നും പാർട്ടി മുതിർന്ന നേതാവ് അജയ് മാക്കാന്‍ പറഞ്ഞു. ഇതിന്‍റെ ഭാഗമായി പൊതുജനങ്ങളോട് സംസാരിച്ച് അവർ നേരിടുന്ന പ്രതിസന്ധികൾ നേരിട്ട് മനസിലാക്കും. നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യയിലെ ഓരോ വീടുകളിലേയും കടം പെരുകിയിരിക്കുകയാണ്. കുടുംബങ്ങളിലെ സമ്പാദ്യവും 20 വർഷത്തിനിടയിൽ ഏറ്റവും കുറഞ്ഞിരിക്കുകയാണ്.
സർക്കാരിന്‍റെ സമ്മർദത്തെത്തുടർന്ന് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി) 10.70 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തിയെന്നും അജയ് മാക്കാന്‍ ആരോപിച്ചു. 3.90 ലക്ഷം കോടി രൂപയുടെ റിസർവ് ബാങ്കിന്‍റെ കരുതൽ ധനം സർക്കാർ എടുത്തുകളഞ്ഞതായും അദ്ദേഹം ആരോപിച്ചു. തൊഴിലില്ലായ്മ എക്കാലത്തെയും ഉയർന്ന നിരക്കാണെന്നും പിഎച്ച്ഡി നേടിയ 15 ശതമാനം പേരും തൊഴിലില്ലാത്തവരാണെന്നും അജയ് മാക്കാന്‍ പറഞ്ഞു. റീജിയണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ് (ആർ‌സി‌ഇ‌പി) പ്രകാരം 15 രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകളിൽ ഏർപ്പെടാനുള്ള കേന്ദ്രസർക്കാരിന്‍റെ നീക്കത്തെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് അജയ് മാക്കാന്‍ വിമർശിച്ചു. കഴിഞ്ഞ മാസം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക നയങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.