പനാജി: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്. ഗോവ പ്രദേശ് കോൺഗ്രസ് കമ്മറ്റി അധ്യക്ഷൻ ഗിരീഷ് ചോഡങ്കർ ആണ് ആവശ്യവുമായി രംഗത്തെത്തിയത്. പ്രമോദ് സാവന്ത് അധികാരമേറ്റതിന് ശേഷം സംസ്ഥാനത്ത് യാതൊരുവിധത്തിലുള്ള പുരോഗമനവുമുണ്ടായിട്ടില്ലെന്നും ചോഡങ്കർ പറഞ്ഞു.
സംസ്ഥാനത്ത് വലിയ രീതിയിൽ തൊഴിലില്ലായ്‌മ രൂക്ഷമായെന്നും ടൂറിസം മേഖലയിൽ വലിയ പ്രതിസന്ധിയാണുള്ളതെന്നും ചോഡങ്കർ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയില്ലെങ്കിൽ മുഖ്യമന്ത്രിപദം രാജിവെക്കണമെന്നും ചോഡങ്കർ പറഞ്ഞു.