ഗുവാഹത്തി: എൻആർസി മുൻ സ്റ്റേറ്റ് കോർഡിനേറ്റർ പ്രതീക് ഹജേലയ്‌ക്കെതിരെ അസമിലെ എന്‍ജിഒ അസം പബ്ലിക് വര്‍ക്ക് രംഗത്ത്. അന്യായമായി രണ്ട് പേരെ ഒഴിവാക്കിയാണ് ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ രൂപം തയാറാക്കിയതെന്നാണ് ആരോപണം. സംഭവത്തില്‍ അസാം പബ്ലിക് വര്‍ക്ക് സംസ്ഥാനത്തെ സിഐഡി വിഭാഗത്തിന് പരാതി നല്‍കിയിട്ടുണ്ട്. പട്ടികയില്‍ നിന്ന് രണ്ട് പേരെ ഒഴിവാക്കിയതിന് പിന്നാലെ മറ്റ് രേഖകള്‍ പ്രതീക് ഹജേല തിരുത്തിയെന്നും പരാതിയില്‍ പറയുന്നു. തെറ്റായ രേഖകള്‍ കെട്ടിച്ചമയ്‌ക്കുന്ന ഹജേല സുപ്രീംകോടതി വിധി അട്ടിമറിക്കുകയാണെന്നും ആരോപണമുണ്ട്. അധികാര ദുര്‍വിനിയോഗമാണ് ഹജേലയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് അസം പബ്ലിക് വര്‍ക്ക് പ്രസിഡന്‍റ് അഭിജീത്ത് ശര്‍മ പറഞ്ഞു. സംസ്ഥാനത്തെ 19 ലക്ഷം പേരെ ഉള്‍പ്പെടുത്താതെയാണ് കഴിഞ്ഞ ആഗസ്‌റ്റ് 31 ന് പൗരത്വ രജിസ്‌റ്റര്‍ തയാറാക്കിയത്. ഇതിന് പിന്നാലെ രാജ്യവ്യാപക പ്രതിഷേധവും അരങ്ങേറിയുന്നു. പിന്നാലെ കൃത്യമായ രേഖകള്‍ ഉള്‍പ്പെടുത്തി ദേശീയ പൗരത്വ രജിസ്‌റ്ററിന് ആധികാരികത നല്‍കണമെന്ന് പ്രതീക് ഹജേലയോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹജേല രേഖകളില്‍ കൃത്രിമം കാണിച്ചെന്ന പരാതികള്‍ ഉയരുന്നത്.
ദേശീയ പൗരത്വ രജിസ്റ്റര്‍; പ്രതീക് ഹജേല രേഖകള്‍ തിരുത്തിയെന്ന് പരാതി - പ്രതീക് ഹജേല
രജിസ്‌റ്ററില്‍ നിന്ന് രണ്ട് പേരെ ഒഴിവാക്കാന്‍ അസമിലെ എൻആർസി മുൻ സ്റ്റേറ്റ് കോർഡിനേറ്ററായ പ്രതീക് ഹജേല രേഖകള്‍ തിരുത്തിയെന്നാണ് പരാതി.