ETV Bharat / bharat

മേം ഭീ ചൗക്കീദാര്‍ പ്രചാരണത്തില്‍ സാധാരണക്കാർ മോദിക്കൊപ്പം; രവിശങ്കര്‍ പ്രസാദ്

മോദിയെ ചൗക്കീദാർ എന്ന് വിളിച്ച് കളിയാക്കിയ പ്രതിപക്ഷത്തുള്ളവർ വിവിധ കേസുകളിൽ ജാമ്യം എടുത്തു നടക്കുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു.

രവിശങ്കര്‍ പ്രസാദ്
author img

By

Published : Mar 19, 2019, 3:03 PM IST

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേം ഭീ ചൗക്കിദാര്‍ പ്രചാരണത്തില്‍ സാധാരണക്കാരും അണി ചേരുന്നുവെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. പ്രധാനമന്ത്രിയെ ചൗക്കീദാർ എന്ന് വിളിച്ച് കളിയാക്കിയ പ്രതിപക്ഷത്തുള്ളവർ വിവിധ കേസുകളിൽ ജാമ്യം എടുത്തു നടക്കുന്നവരാണെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു. സാമ്പത്തിക തട്ടിപ്പുകളുടെ പേരിലും അനധികൃത വസ്തു കൈമാറ്റത്തിന്‍റെ പേരിലും അന്വേഷണം നേരിടുന്നവരാണ് പ്രധാനമന്ത്രിയെ കളിയാക്കുന്നതെന്ന് രാഹുല്‍ ഗാന്ധിയ്ക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു.

റഫാല്‍ വിഷയത്തില്‍ മോദിക്കെതിരെ രാഹുൽ ഇറക്കിയ 'ചൗക്കീദാര്‍ ചോര്‍ ഹെ' എന്ന പരാമര്‍ശം തരംഗമായതോടെയാണ് ഞാനും കാവല്‍ക്കാരനാണ് എന്ന് പറഞ്ഞുള്ള ചൗക്കീദാര്‍ ക്യാമ്പയിന്‍ മോദി ആരംഭിച്ചത്. 'രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെല്ലാം ഇന്ത്യയുടെ കാവല്‍ക്കാരാണ്' എന്നതാണ് ക്യാമ്പയിന്‍റെ ടാഗ് ലൈന്‍.

Intro:Body:

മേം ഭീ ചൗക്കിദാര്‍ പ്രചാരണത്തില്‍ സാധാരണക്കാരും അണി ചേരുന്നുവെന്ന് രവിശങ്കര്‍ പ്രസാദ്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേം ഭീ ചൗക്കിദാര്‍ പ്രചാരണത്തില്‍ സാധാരണക്കാരും അണി ചേരുന്നുവെന്ന് അവകാശവാദവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. പ്രധാനമന്ത്രിയെ ചൗക്കീദാർ എന്ന് വിളിച്ച് കളിയാക്കിയ പ്രതിപക്ഷത്തുള്ളവർ വിവിധ കേസുകളിൽ ജാമ്യം എടുത്തു നടക്കുന്നവരാണെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു. 

സാമ്പത്തിക തട്ടിപ്പുകളുടെ പേരിലും അനധികൃത വസ്തു കൈമാറ്റത്തിന്‍റെ  പേരിലും കുടുംബം മൊത്തം അന്വേഷണം നേരിടുന്നവരാണ് പ്രധാനമന്ത്രിയെ കളിയാക്കുന്നതെന്ന് രാഹുല്‍ ഗാന്ധിയ്ക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു. 

ചൗക്കിദാര്‍ ചോര്‍ ഹെ എന്ന രാഹുല്‍ ഗാന്ധിയുടെ മുദ്രാവാക്യത്തിനെതിരെയാണ് മേം ഭീ ചൗക്കീദാര്‍ എന്ന ക്യാംപയിനുമായി മോദി രംഗത്തെത്തിയത്. ഇതിന്‍റെ ഭാഗമായി ട്വിറ്ററില്‍ ചൗക്കിദാര്‍ നരേന്ദ്രമോദിയെന്ന് പേരുമാറ്റി. തുടര്‍ന്ന് മറ്റ് നേതാക്കളും ഇത് ആവര്‍ത്തിച്ചിരുന്നു

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.