ന്യൂഡല്‍ഹി: കൊവിഡ് -19 നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എംപി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ സംഭാവന ചെയ്യുമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
കൊവിഡ് 19 പോരാട്ടത്തില്‍ വിഭവങ്ങള്‍ക്കും സഹായത്തിനുമായി ഇതുപയോഗിക്കും. പട്‌ന ജില്ലാ ഭരണകൂടത്തിന് ആവശ്യാനുസരണം ഇത് ചെലവഴിക്കാൻ കഴിയും. അതിന്‍റെ ചെലവുകളും നിരീക്ഷിക്കും. ട്വിറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊവിഡ് വൈറസ് വ്യാപന സമയത്ത് രാജ്യത്ത് സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാർ, നഴ്‌സുമാർ എന്നിവർക്ക് ഒരാൾക്ക് 50 ലക്ഷം രൂപ മെഡിക്കൽ ഇൻഷുറൻസ് പ്രഖ്യാപിക്കുന്നത് കേന്ദ്രസർക്കാരിന്‍റെ മഹത്തായ സംരംഭമാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കൃഷിക്കാർ, തൊഴിലാളികൾ, പാവപ്പെട്ട സ്ത്രീകൾ തുടങ്ങിയവർക്കുള്ള മറ്റ് ദുരിതാശ്വാസ നടപടികൾ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്.