ന്യൂഡൽഹി: വന ഉൽപന്നങ്ങളുടെ ശേഖരണം, വിളവെടുപ്പ്, സംസ്‌കരണം എന്നിവ ലോക്ക് ഡൗണിൽ നിന്നും ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി പുണ്യ സലീല ശ്രീവാസ്‌തവ അറിയിച്ചു. ദുരന്ത നിവാരണ നിയമപ്രകാരമാണ് വന ഉൽപന്നങ്ങളുടെ ശേഖരണം, വിളവെടുപ്പ്, സംസ്‌കരണം എന്നിവയും മറ്റ് വന നിവാസികളെയും ലോക്ക് ഡൗണിൽ നിന്നും ഒഴിവാക്കിയത്.
ഇതിനകം ഇന്ത്യൻ പോസ്റ്റ് വഴി 100 ടണ്ണിലധികം മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ആശുപത്രികൾക്കും മറ്റ് ചികിത്സാ കേന്ദ്രങ്ങൾക്കും അയച്ചു കഴിഞ്ഞു. ജനങ്ങൾക്ക് പെൻഷനും മറ്റ് സർക്കാർ ആനുകൂല്യങ്ങളും ഇന്ത്യൻ പോസ്റ്റ് ഉറപ്പുനൽകുന്നു. ഇന്ത്യ പോസ്റ്റ് പേയ്‌മെന്‍റ് ബാങ്കുകൾ വഴി നിരവധി ആനുകൂല്യങ്ങളാണ് ഗുണഭോക്താക്കൾക്ക് ലഭിക്കാൻ പോകുന്നതെന്നും ശ്രീവാസ്‌തവ അറിയിച്ചു. 1,076 പുതിയ കൊവിഡ് കേസുകളും 32 മരണങ്ങളുമാണ് ഇന്ന് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തത്. 13,835 പേർക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.