ഭോപ്പാൽ: കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളായ ഇൻഡോർ, ഭോപ്പാൽ, ഉജ്ജൈൻ എന്നീ നഗരങ്ങളിൽ നിന്നും അണുബാധ പടരുന്നത് തടയാൻ പ്രദേശങ്ങൾ പൂർണമായും അടച്ചിടാൻ നിർദേശം നൽകി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍.
അവശ്യവസ്തുക്കളുടെ വിതരണം ജില്ലാ ഭരണകൂടം ഉറപ്പുവരുത്തണമെന്നും കൊവിഡ് ബാധയെ കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെക്കുന്നവർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യണമെന്നും ബുധനാഴ്ച നടന്ന അവലോകന യോഗത്തിൽ അദ്ദേഹം പറഞ്ഞു. പ്രതികൾക്കെതിരെ ചികിത്സയ്ക്ക് ശേഷം നടപടിയെടുക്കാം. കൂടാതെ, വിവിധ മേഖലകളിൽ സേവനം നടത്തുന്നവരോട് മോശമായി പെരുമാറുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.