ന്യൂഡൽഹി: തൊണ്ടവേദനയും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കൊവിഡ് പരിശോധനക്ക് വിധേയനായി. എന്നാൽ ഇപ്പോൾ 51കാരനായ മുഖ്യമന്ത്രിയുടെ പനി കുറഞ്ഞുവെന്ന് അധികൃതർ പറഞ്ഞു. പരിശോധനാ ഫലം ചൊവ്വാഴ്ച രാത്രിയോ ബുധനാഴ്ച രാവിലെയോ പ്രതീക്ഷിക്കുന്നു. നേരിയ പനിയും തൊണ്ടവേദനയും ഉണ്ടായതിനെ തുടർന്ന് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ ആയിരുന്നു. ഞായറാഴ്ച ഉച്ച മുതൽ കെജ്‌രിവാൾ ഒരു യോഗത്തിലും പങ്കെടുത്തിരുന്നില്ല.
അരവിന്ദ് കെജ്‌രിവാളിന് കൊവിഡ് പരിശോധന നടത്തി - ഡൽഹി കോവിഡ്
പരിശോധനാ ഫലം ചൊവ്വാഴ്ച രാത്രിയോ ബുധനാഴ്ച രാവിലെയോ പ്രതീക്ഷിക്കുന്നു.
![അരവിന്ദ് കെജ്‌രിവാളിന് കൊവിഡ് പരിശോധന നടത്തി ഡൽഹി കോവിഡ് അരവിന്ദ് കെജ്രിവാൾ കോവിഡ് Delhi aravind kejriwal *](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12:04-kejriwal-0906newsroom-1591684463-961.jpg?imwidth=3840)
Dalhi