ജൂണ്‍ 9ന് ന്യൂസിലാന്‍ഡ് കൊവിഡ് മുക്തമായ ഒമ്പത് രാജ്യങ്ങളില്‍ ഒന്നായി മാറി. മെയ് 29 മുതല്‍ രാജ്യത്ത് പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്നതിനാലാണ് ന്യൂസിലൻഡ് കൊവിഡ് മുക്തമായി പ്രഖ്യാപിച്ചത്. ന്യൂസിലാന്‍ഡിന്‍റെ യുവ പ്രധാനമന്ത്രി ജസിന്ത ആര്‍ഡെന്‍ താന്‍ ഈ നേട്ടം ആഘോഷിക്കുന്നതിനായി നൃത്തം ചെയ്തുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായ മുക്തേഷ് പര്‍ദേശി പറയുന്നത് മുന്‍ കൂട്ടി തന്നെ ആരോഗ്യ മുന്നറിയിപ്പുകള്‍ നല്‍കുന്ന സംവിധാനവും വ്യക്തമായ സന്ദേശങ്ങളും ജനപ്രിയയായ പ്രധാനമന്ത്രിയിലുള്ള ജനങ്ങളുടെ വിശ്വാസവും ആണ് കൊവിഡ്-19നെ മറികടക്കാനുള്ള പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിന്‍റെ വിജയ മന്ത്രമായി മാറിയത് എന്നാണ്. മുതിര്‍ന്ന പത്ര പ്രവര്‍ത്തക സ്മിതാ ശര്‍മ്മയുമായി ഓക്ലാന്‍ഡിലിരുന്ന് സംസാരിക്കവെ ന്യൂസിലാന്‍ഡ് എങ്ങനെയാണ് തങ്ങളുടെ ജനങ്ങളെ വൈറസിനെ കുറിച്ച് അറിയിക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്തതെന്നും വൈറസിനെ കൈകാര്യം ചെയ്യുന്നതിനായി നേരത്തെ തന്നെ നടപടികള്‍ എടുത്തതെങ്ങനെ എന്നും സംബന്ധിച്ചുള്ള തന്‍റെ വിലയിരുത്തലുകള്‍ പങ്കുവെച്ചു. ന്യൂസിലാന്‍ഡ് ഇപ്പോള്‍ ആഭ്യന്തര യാത്രകള്‍ക്കും വന്‍ ജനക്കൂട്ടങ്ങള്‍ക്കും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെ ഉണ്ടായിരുന്ന നിരോധനം പൂര്‍ണമായും എടുത്തു കളഞ്ഞിരിക്കുന്നു. അതിര്‍ത്തിയില്‍ മാത്രമാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ നിലവിലുള്ളത്. മാത്രമല്ല, സമീപ ഭാവിയില്‍ ഓസ്‌ട്രേലിയയുമായോ അല്ലെങ്കില്‍ ചില ചെറുകിട പസഫിക് രാജ്യങ്ങളുമായോ ഉള്ള വിമാന സര്‍വീസുകളും പുനരാരംഭിക്കാന്‍ സാധ്യതയുണ്ട്. ഒരു പക്ഷെ ന്യൂസിലാന്‍ഡ് ആയിരിക്കും കൊവിഡിന് മുന്‍പുള്ള കാലത്തെ പോലെ അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കാന്‍ പോകുന്ന ഏതാനും ചില രാഷ്ട്രങ്ങളില്‍ ഒന്നോ അല്ലെങ്കില്‍ ഏക രാഷ്ട്രം തന്നെയോ ആയി മാറാന്‍ പോകുന്നത് എന്ന് ഹൈക്കമ്മീഷണര്‍ പര്‍ദേശി അറിയിച്ചു. ന്യൂസിലാന്‍ഡുമായി ആഴത്തില്‍ വ്യാപാര ബന്ധങ്ങളുള്ള ചൈന സൃഷ്ടിക്കുന്ന സമ്മര്‍ദ്ദത്തിന്‍റെ പ്രഭാവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഇന്ത്യന്‍ സ്ഥാനപതി പറഞ്ഞത് ഒരു രാജ്യത്തെ മാത്രം അമിതമായി ആശ്രയിക്കുന്നതിലെ ദോഷങ്ങളെ കുറിച്ച് ആ രാജ്യത്ത് കൂടുതല്‍ തിരിച്ചറിവ് ഉണ്ടായി കൊണ്ടിരിക്കുന്നു എന്നും കൊവിഡാനന്തര യുഗത്തില്‍ അതിന് മാറ്റം സംഭവിക്കാം എന്നുമാണ് ഇന്ത്യന്‍ സ്ഥാനപതി പറഞ്ഞത്. അദ്ദേഹവുമായുള്ള അഭിമുഖത്തിന്‍റെ പൂര്‍ണ്ണ രൂപം താഴെ കൊടുക്കുന്നു.
ചോദ്യം: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ വലിപ്പത്തിലും ജനസംഖ്യയിലുമൊക്കെ വലിയ വ്യത്യാസമുണ്ട്. പക്ഷെ അവരുടെ കൊവിഡിന് മേലുള്ള വിജയത്തില്‍ നിന്നും ഇന്ത്യയ്ക്ക് ഏറെ പഠിക്കാനില്ലേ?
ഉത്തരം: ഈ സമയത്ത് ന്യൂസിലാന്‍ഡില്‍ ജീവിക്കാന്‍ കഴിഞ്ഞു എന്നുള്ളതില്‍ ഞാന്‍ വളരെ ഭാഗ്യവാനാണ്. കൊവിഡ് മുക്തമായ രാജ്യമാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് ആ രാജ്യം ഒരു മാതൃകയായി മാറിയിരിക്കുന്നു. ജൂണ്‍ 9ന് കൊവിഡ് മുക്തമായ ലോകത്തെ 9 രാജ്യങ്ങളില്‍ ഒന്നായി മാറി അത്. പസഫിക്കിലെ സമോവ പോലുള്ള യൂറോപ്പിലെ മറ്റൊരു രാജ്യമായ മോണ്‍ടെ നെഗ്രോ, ആണ് മറ്റ് രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നത്.?????
വികസിതവും വ്യവസായ വല്‍കൃതവുമായ രാജ്യമെന്ന നിലയിലും പാശ്ചാത്യ രാജ്യങ്ങളുമായി നല്ല ബന്ധമുള്ള രാജ്യമെന്ന നിലയിലുമാണ് ന്യൂസിലാന്‍ഡ് ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റുന്നത്. മെയ് 29ന് ശേഷം ഇവിടെ പുതിയ കേസുകള്‍ ഒന്നും ഉണ്ടായിട്ടില്ല. 1504 പോസിറ്റീവ് കേസുകളും 22 മരണങ്ങളുമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. ഇത് വളരെ അധികം പ്രോത്സാഹമേകുന്ന ഒരു കാര്യമാണ്. വൈറസിനെ പിടിച്ചു കെട്ടുന്നതിന് കഴിഞ്ഞിരിക്കുന്നു അവര്‍ക്ക്. ഇനി ഇപ്പോള്‍ തങ്ങളുടെ അതിര്‍ത്തിയില്‍ നിന്നു കൂടി കൊറോണയെ പുകച്ചു പുറത്തു ചാടിക്കാനുള്ള ശ്രമത്തിലാണ് ആ രാജ്യം. രാജ്യത്തിന്‍റെ വലിപ്പം, ജനസാന്ദ്രത എന്നിവയൊക്കെയും ന്യൂസിലാന്‍ഡിന് അനുകൂല ഘടകമായി വര്‍ത്തിച്ചു. 50 ലക്ഷം ജനസംഖ്യ മാത്രമാണ് ഈ രാജ്യത്തുള്ളതെങ്കിലും അതിന്റെ വലിപ്പം സാമാന്യം പരന്നു കിടക്കുന്നതാണ്. അതിനാല്‍ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലായി ചിതറി കിടക്കുകയാണ് ജനങ്ങള്‍. അതുകൊണ്ട് ആളുകളെ മാറ്റി നിര്‍ത്തുന്നതിനും സ്വയം ഏകാന്ത വാസത്തില്‍ പ്രവേശിക്കുന്നതും ഒക്കെ വളരെ എളുപ്പമാണ് അവര്‍ക്ക് ഇന്ത്യയെ പോലുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍.
ചോദ്യം: ലോകത്തൊരിടത്തും ഇല്ലാത്ത വിധം ഏറ്റവും കടുത്ത അടച്ചു ലോക്ക് ഡൗണാണ് ഇന്ത്യയിലുണ്ടായത്. എന്നിട്ടും കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിച്ചിരിക്കുന്നു. ന്യൂസിലാന്‍ഡിന്‍റെ വിജയ കഥയില്‍ നിന്നും നിരീക്ഷിച്ചെടുത്ത ചില പ്രായോഗിക പാഠങ്ങള്‍ പങ്ക് വെക്കുവാന്‍ കഴിയുമോ താങ്കള്‍ക്ക്?
ഉത്തരം: ആദ്യത്തെ ആഴ്ചയില്‍ തന്നെ നാല് ഘട്ടങ്ങളായുള്ള ഒരു ആരോഗ്യ മുന്നറിയിപ്പ് സംവിധാനം വികസിപ്പിച്ചെടുത്തു അവര്‍ എന്നതാണ് ഏറ്റവും പ്രായോഗികമായ ഒരു കാര്യമായി ഞാന്‍ കണ്ടത്. ഏറ്റവും ഉയര്‍ന്ന തലത്തിലാണ് ഈ നാലു ഘട്ടവും ഉണ്ടായിരുന്നത്. ഏതാണ്ട് മാര്‍ച്ച് ഇരുപതിനോടടുത്ത് അവര്‍ ആദ്യഘട്ടം പ്രഖ്യാപിച്ചു. എന്നാല്‍ അടുത്ത മൂന്ന് നാല് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അവര്‍ നാലാംഘട്ടത്തിലേക്ക് പോവുകയാണ് ഉണ്ടായത്. കാരണം ഇതിവിടെ പടരാന്‍ പോകുന്നു എന്ന് അവര്‍ തിരിച്ചറിഞ്ഞു. തുടക്കത്തില്‍ രോഗം രാജ്യത്ത് പടര്‍ന്നത് കൂടുതലും വിദേശത്തു നിന്നു വന്ന വിദ്യാര്‍ത്ഥികളിലൂടെയാണ്. അതുപോലെ ഇറാനില്‍ നിന്നും ചൈനയില്‍ നിന്നുമൊക്കെ മടങ്ങിയെത്തിയ യാത്രാക്കാരിലൂടെയും. ഈ രാജ്യങ്ങളുമായുള്ള അതിര്‍ത്തികള്‍ അവര്‍ അടച്ചു. ഈ വഴിയിലൂടെ 4 വഴികളിലൂടെയുള്ള ആരോഗ്യ മുന്നറിയിപ്പ് സംവിധാനം ഫലപ്രദമാക്കി കൊണ്ട് വിവിധ ഘട്ടങ്ങളില്‍ എന്താണ് സംഭവിക്കാന്‍ പൊകുന്നത് എന്ന് നിരന്തരം ജനങ്ങളെ ബോധവല്‍ക്കരിച്ചു. ആദ്യഘട്ടം അവര്‍ പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ നാലാമത്തെ ഘട്ടത്തില്‍ എന്തു സംഭവിക്കും എന്ന് അവര്‍ ആളുകളോട് പറഞ്ഞിരുന്നു. അതിനാല്‍ പ്രധാനമന്ത്രി ജസീന്ത ആരോഗ്യ മുന്നറിയിപ്പ് സംവിധാനത്തിന്‍റെ ഒരു ഉയര്‍ന്ന തലത്തിലേക്ക് രാജ്യത്തെ കൊണ്ടു പോയപ്പോള്‍ ജനങ്ങള്‍ വെല്ലുവിളികള്‍ നേരിടുവാനായി ഒരുങ്ങി തയ്യാറായി. അതിനാല്‍ ഒരു സര്‍ക്കാരിന് ജനങ്ങളെ എങ്ങനെ വിശ്വാസത്തില്‍ എടുക്കാമെന്നുള്ള ഏറ്റവും മികച്ച ഉദാഹരണമായി ഞാന്‍ ഈ ആരോഗ്യ മുന്നറിയിപ്പ് സംവിധാനത്തിന്‍റെ ഫലപ്രദമായ വിനിയോഗത്തിലൂടെ ഞാന്‍ കാണുന്നു. പ്രധാനമന്ത്രി ജസീന്ത ആര്‍ഡന് വളരെ ഉയര്‍ന്ന തോതിലുള്ള സ്വീകാര്യതയാണ് ഉള്ളത്. അതിനാല്‍ ജനങ്ങള്‍ സര്‍ക്കാരിന്‍റെ മുന്നറിയിപ്പ് സംവിധാനവുമായി സഹകരിച്ചു. ജനങ്ങള്‍ പ്രതികരിക്കുകയും സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളില്‍ വളരെ ഉയര്‍ന്ന തോതിലുള്ള വിശ്വാസം രേഖപ്പെടുത്തുകയും ചെയ്തു. അതിനാല്‍ വ്യക്തമായ സന്ദേശങ്ങള്‍ നിരന്തരവും നേരത്തെയുള്ളതുമായ മുന്നറിയിപ്പ് സംവിധാനങ്ങള്‍ എന്നിവ വികസിപ്പിച്ചെടുത്തതിലാണ് ന്യൂസിലാന്‍ഡിന്‍റെ വിജയം എന്ന് ഞാന്‍ പറയും.
ചോദ്യം: കോവിഡിനെ വിജയകരമായി കൈകാര്യം ചെയ്ത കാര്യത്തില്‍ ഉയര്‍ത്തി കാട്ടുന്ന ഒരു മാതൃകയാണ് ദക്ഷിണ കൊറിയയും. എന്നാല്‍ മറ്റ് ചില രാജ്യങ്ങള്‍ക്കൊപ്പം അവരിപ്പോള്‍ മഹാമാരിയുടെ ഒരു രണ്ടാം വരവിനെ നേരിടാന്‍ ഒരുങ്ങുകയാണ്. അപ്പോള്‍ എന്തൊക്കെ മുന്‍ കരുതലാണ് തുടര്‍ന്നും ന്യൂസിലാന്‍ഡ് എടുക്കേണ്ടി വരിക?
ഉത്തരം: നിലവില്‍ ജൂണ്‍ 9 മുതല്‍ രാജ്യത്ത് ആരോഗ്യ മുന്നറിയിപ്പ് ഘട്ടം 1 ആണ് ഉള്ളത്. അതിനാല്‍ അത് പൂര്‍ണ്ണമായും സാധാരണ നിലയിലായിട്ടില്ല. അതേ സമയം സാമൂഹികമായ ഒത്തു ചേരലുകള്‍ നടക്കുന്നുണ്ട്. ഇപ്പോള്‍ യാത്രാ വിലക്കുകള്‍ ഒന്നും ഇല്ല. സമ്പദ് വ്യവസ്ഥ പഴയ നിലയിലേക്ക് തിരിച്ചു വന്നിരിക്കുന്നു. ഏതാണ്ട് 95 ശതമാനം എന്ന് ഞാന്‍ പറയും. പക്ഷെ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കയാണ്. അതിനാല്‍ ഘട്ടം ഒന്നില്‍ വിദേശികളെ ആരേയും രാജ്യത്തേക്ക് വരുവാന്‍ സമ്മതിക്കുന്നില്ല. ആരെങ്കിലും വരുന്നുണ്ടെങ്കില്‍ തന്നെ അത് മറ്റ് രാജ്യങ്ങളില്‍ നിന്നും ഒഴിപ്പിച്ചു കൊണ്ടു വരുന്നവര്‍ മാത്രമാണ്. അവരാകട്ടെ 14 ദിവസത്തെ സര്‍ക്കാര്‍ ക്വാറന്‍റൈന്‍ സംവിധാനത്തില്‍ പ്രവേശിക്കുകയും വേണം. കഴിഞ്ഞ ആഴ്ച എയര്‍ ഇന്ത്യ ഇന്ത്യയില്‍ നിന്നും യാത്രക്കാരെ കൊണ്ടു വന്നപ്പോള്‍ അവരെയെല്ലാം സര്‍ക്കാരിന്‍റെ പിന്തുണയോടെയുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് പറഞ്ഞയച്ചു. അതിര്‍ത്തികള്‍ അടച്ചു പൂട്ടികൊണ്ട് അവര്‍ തങ്ങളുടെ നിലവിലെ മനസ്ഥിതി വ്യക്തമാക്കിയിട്ടുണ്ട്. ഇനി ഒരു രണ്ടാഴ്ച കാലത്തേക്ക് പുതിയ കേസുകള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ അല്ലെങ്കില്‍ മൂന്നാഴ്ച കാലത്തേക്ക് ഉണ്ടായില്ലെങ്കില്‍ അവര്‍ ചില പസഫിക് ദ്വീപ സമൂഹങ്ങളില്‍ നിന്നും അല്ലെങ്കില്‍ ഓസ്‌ട്രേലിയയില്‍ നിന്നും വിമാനങ്ങള്‍ വരുന്നത് അനുവദിച്ചേക്കാനിടയുണ്ടെന്നുള്ള ഊഹാപോഹങ്ങള്‍ ഉയരുന്നുണ്ട്. കാരണം ഈ രാജ്യങ്ങളുമായി അവര്‍ക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. ഇതൊഴിച്ചാല്‍ മറ്റാര്‍ക്കുമുന്നിലും തങ്ങളുടെ അതിര്‍ത്തി ഉടനെയൊന്നും അവര്‍ തുറന്നു കൊടുക്കുമെന്ന് കരുതുന്നില്ല.
ചോദ്യം: ഇന്ത്യയുമായുള്ള വ്യോമ ഗതാഗതം ആരംഭിക്കാനുള്ള എന്തെങ്കിലും സാധ്യതകളുണ്ടോ? ഏതാനും ചില ഷെഡ്യൂളുകള്‍, എന്നാല്‍ പരിമിതമായ അന്താരാഷ്ട്ര വിമാനങ്ങള്‍ ഓഗസ്‌റ്റോടു കൂടി ആരംഭിക്കാന്‍ ഇടയുണ്ടെന്ന് ഇന്ത്യന്‍ വ്യോമയാന വകുപ്പ് മന്ത്രി ഹര്‍ദ്വീപ് പുരി സൂചന നല്‍കിയിട്ടുണ്ട്?
ഉത്തരം: തല്‍ക്കാലം നമ്മള്‍ നമ്മുടെ പൗരന്മാരെ ഒഴിപ്പിച്ച് കൊണ്ടു പോകുന്നതിനു മാത്രമാണ് തയ്യാറെടുത്തിട്ടുള്ളത്. ഏതാണ്ട് 3000 ഇന്ത്യാക്കാര്‍ ഇവിടെ കുടുങ്ങി കിടക്കുന്നുണ്ട്. വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി ഈ മാസം ഉടനീളം ഞങ്ങള്‍ക്ക് 9 എയര്‍-ഇന്ത്യ വിമാന സര്‍വ്വീസുകള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ഞങ്ങളുടെ ആദ്യ വിമാനം പുറപ്പെട്ട് പോയത്. ജൂണ്‍-30 വരെ അത് തുടരും. അതിനാല്‍ ഇവിടെ കുടുങ്ങി കിടക്കുന്നവര്‍ ഇന്ത്യയിലേക്ക് പോവുകയും ഇന്ത്യയില്‍ നിന്നും വരുന്ന വിമാനങ്ങളില്‍ ന്യൂസിലാന്‍ഡുകാരെ കൊണ്ടു വരികയും ചെയ്യുന്നുണ്ട്. ഇന്ത്യയിലെ നിരവധി ഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്നവരാണ് അവര്‍. അതിനാല്‍ ഇത് ഇരുഭാഗങ്ങളിലേക്കുമായുള്ള ഒരു പ്രക്രിയയാണ്. ഈ മാസം അവസാനത്തോടു കൂടി കുടുങ്ങി കിടക്കുന്ന മിക്കവരേയും ഒഴിപ്പിച്ച് കൊണ്ടു വരുവാനും പോകുവാനും കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
ചോദ്യം: എച്ച് സി ക്യു വിതരണം ഉള്‍പ്പെടെ കൊവിഡ്-19 മായി ബന്ധപ്പെട്ട് ഇന്ത്യക്കും ന്യൂസിലാന്‍ഡിനും ഇടയില്‍ ഏത് തരത്തിലുള്ള സഹകരണമാണ് ഉള്ളത്? ന്യൂസിലാന്‍ഡിന്‍റെ വിജയ കഥയില്‍ നിന്നും ഇന്ത്യക്ക് പഠിക്കാനുള്ള പാഠങ്ങളെ കുറിച്ച് വിദേശ കാര്യ മന്ത്രാലയത്തിലേക്ക് താങ്കള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ എന്തൊക്കയാണ്?
ഉത്തരം: ഇരു കൂട്ടരും പരസ്പരം സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് നമ്മുടെ വിദേശ കാര്യ മന്ത്രി ന്യൂസിലാന്‍ഡ് ഡപ്യൂട്ടി പ്രധാനമന്ത്രിയുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ ഫെബ്രുവരി അവസാനം ഡപ്യൂട്ടി പ്രധാനമന്ത്രി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അന്ന് അവര്‍ കൂടി കണ്ടിരുന്നു. എന്നാല്‍ പിന്നീട് പ്രതിസന്ധി ഉടലെടുത്തപ്പോള്‍ ടെലിഫോണ്‍ വഴിയായി അവരുടെ ബന്ധപ്പെടല്‍. ചില ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വിതരണത്തിന് ന്യൂസിലാന്‍ഡ് ഇന്ത്യയെ ആശ്രയിക്കുന്നുണ്ട്. അക്കാര്യം അവര്‍ ഞങ്ങള്‍ക്ക് മുന്നില്‍ ഉന്നയിക്കുമ്പോള്‍ അത് ഞങ്ങള്‍ ന്യൂ ഡല്‍ഹിയെ അറിയിക്കുകയും വിതരണം തുടരുകയും ചെയ്യുന്നു. ഇന്‍ഡോ പസഫിക്കിലെ തിരഞ്ഞെടുത്ത ഏതാനും രാജ്യങ്ങളും ഇങ്ങനെ ഒരു മാസമായി വിദേശ സെക്രട്ടറി തലത്തി ബന്ധപ്പെടുന്നുണ്ട്. ന്യൂസിലാന്‍ഡ് ആ ഗ്രൂപ്പിന്റെ ഭാഗമാണ്. അതിന്‍റെ ഭാഗമായി അവര്‍ വിതരണ ശൃംഖലകളെ കുറിച്ചുള്ള വിവിധ ഘടകങ്ങളും രാജ്യങ്ങള്‍ക്ക് എങ്ങനെ പ്രതിസന്ധി കൈകാര്യം ചെയ്യാനാവുമെന്നതിനെ കുറിച്ചുമൊക്കെ ചര്‍ച്ച ചെയ്യുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ ചട്ടക്കൂടില്‍ ഒതുങ്ങി നിന്നുകൊണ്ട് എങ്ങനെ രാജ്യങ്ങള്‍ക്ക് പരസ്പരം സഹകരിക്കാമെന്നും ചര്‍ച്ച നടക്കുന്നു. ഞങ്ങളും അവരുമായി നിരന്തര ബന്ധത്തിലാണ്. അതാത് രാജ്യങ്ങളിലെ പൗരന്മാരെ ഒഴിപ്പിച്ച് കൊണ്ടു വരുന്ന കാര്യത്തില്‍ വന്ദേ ഭാരത് മിഷന് എന്തു ചെയ്യാന്‍ കഴിയുമെന്ന് ആലോചിച്ചു വരുന്നു. സൗഹാര്‍ദ്ദപരമായും വിശ്വസനീയരായ പങ്കാളികള്‍ എന്ന നിലയിലും ഞങ്ങള്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
ചോദ്യം: ക്രിക്കറ്റിനോടുള്ള ആവേശമാണല്ലോ ഉഭയകക്ഷി ബന്ധത്തിലെ ഒരു പ്രധാന ഘടകം. ന്യൂസിലാന്‍ഡുകാര്‍ ക്രിക്കറ്റ് മാച്ചുകള്‍ കാണാന്‍ കഴിയാതെ വിഷമിക്കുന്നുണ്ടോ? കൊവിഡ് കുറച്ച് കാലം കൂടി ഇവിടെ നില നില്‍ക്കും എന്ന അവസ്ഥയില്‍ ഈ കളിയുമായി ബന്ധപ്പെട്ട ഇരു രാജ്യങ്ങളുടേയും സഹകരണത്തിന്റെ ഭാവി എന്തായിരിക്കും?
ഉത്തരം: ജനുവരിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ന്യൂസിലാന്‍ഡ് സന്ദര്‍ശിച്ചിരുന്നു. മാര്‍ച്ച് അഞ്ച് വരെ അത് തുടര്‍ന്നു. അതിര്‍ത്തികള്‍ അടക്കുന്നതിനു ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ഇന്ത്യന്‍ ടീം ന്യൂസിലാന്‍ഡ് വിട്ടത്. ഇവിടെ ന്യൂസിലാന്‍ഡ്കാര്‍ക്ക് റഗ്ബ്ബി ഏറെ പ്രിയപ്പെട്ട കളിയാണ്. അവര്‍ ആഭ്യന്തര പരമ്പര ഇവിടെ ആരംഭിക്കാന്‍ പോവുകയാണ്.
ചോദ്യം: കാണികളില്ലാതെ സ്‌റ്റേഡിയങ്ങളില്‍ കളി നടത്താമെന്ന ഇന്ത്യയുടെ പ്രഖ്യാപനത്തിന് സമാനമായിരിക്കുമോ ന്യൂസിലാന്‍ഡിന്‍റെയും അവസ്ഥ?
ഉത്തരം: ഇവിടെ ആളുകള്‍ കൂട്ടം കൂടുന്നതിനോ ആഭ്യന്തര യാത്രകള്‍ക്കോ നിയന്ത്രണങ്ങള്‍ ഒന്നും ഇല്ല. ജൂണ്‍ 21ന് യഥാര്‍ത്ഥത്തില്‍ നമ്മള്‍ മുന്‍ വര്‍ഷങ്ങളിലെന്നപോലെ ഇവിടെ അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കാന്‍ പോവുകയാണ്. അതിനാല്‍ ഒരുപക്ഷെ സാധാരണ രീതിയില്‍ അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിക്കാന്‍ പോകുന്ന ആദ്യ രാജ്യമായി മാറാന്‍ ഇടയുണ്ട് ന്യൂസിലാന്‍ഡ്. ഇവിടെ ഇപ്പോള്‍ ആയിര കണക്കിനു പേര്‍ ഒന്നിച്ചു ചേരുന്നതിനൊന്നും യാതൊരു നിയന്ത്രണവുമില്ല. നിയന്ത്രണങ്ങള്‍ ഉള്ളത് അതിര്‍ത്തിയില്‍ മാത്രമാണ്. അത് അടഞ്ഞു കിടപ്പാണ്.
ചോദ്യം: കൊവിഡിന്‍റെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ടതിന്‍റെ പേരില്‍ വ്യാപാര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഓസ്‌ട്രേലിയയേയും ന്യൂസിലാന്‍ഡിനേയും ചൈന ഭീഷണിപ്പെടുത്തിയ പശ്ചാത്തലത്തില്‍ ന്യൂസിലാന്‍ഡ് സര്‍ക്കാരിനകത്തും അതുപോലെ ബഹുരാഷ്ട്ര കമ്പനികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കുമിടയില്‍ ചൈനയെ കുറിച്ച് പറഞ്ഞു കേള്‍ക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്?
ഉത്തരം: ന്യൂസിലാന്‍ഡിന് ചൈനയുമായി ആഴത്തിലുള്ള ബന്ധമാണ് ഉള്ളത് എന്നതാണ് വസ്തുത. ഏതാണ്ട് ഒരു ദശാബ്ദമോ അതില്‍ കൂടുതലോ കാലം കൊണ്ട് കെട്ടി പടുത്ത ബന്ധമാണത്. ഇരു രാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറുണ്ട്. ചൈനയാണ് അവരുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. ആഗോള മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഏതെങ്കിലും ഒരു പങ്കാളി രാജ്യത്തിനു മേല്‍ ആവശ്യത്തില്‍ കൂടുതല്‍ ആശ്രയത്വം കല്‍പ്പിക്കുന്നത് ഭാവിക്ക് ഗുണകരമാവില്ല എന്ന തിരിച്ചറിവ് വർധിച്ചു കൊണ്ടിരിക്കുന്നുണ്ട്. തങ്ങളുടെ വിപണി കൂടുതല്‍ വിശാലമാക്കാതിരിക്കുന്നതോടൊപ്പം തന്നെ ഈ രണ്ട് കാര്യങ്ങളും സിഇഒമാരും ബിസിനസ് സമൂഹവും ഉയര്‍ത്തുകയുണ്ടായി. ഒരുപക്ഷെ കൊവിഡാനന്തര കാലത്തിനു ശേഷം ന്യൂസിലാന്‍ഡ് തങ്ങളുടെ വിതരണ സ്രോതസ്സുകളെ വൈവിധ്യ വല്‍ക്കരിക്കാനും പുത്യ വിപണികള്‍ കണ്ടെത്തുവാനും ശ്രമിക്കും എന്ന് സൂചിപ്പിക്കുന്ന ചില അഭിപ്രായ പ്രകടനങ്ങള്‍ ഞാന്‍ പത്രങ്ങളില്‍ വായിച്ചിരുന്നു.