അമരാവതി: അനധികൃതമായി തോക്കുകളും വെടിയുണ്ടകളും കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. മദനപ്പള്ളി സ്വദേശി ബാബ ഫാറൂഖ് എന്ന ഫയാസാണ് അറസ്റ്റിലായത്. രണ്ട് റിവോൾവറുകളും 29 വെടിയുണ്ടകളുമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
മുംബൈയിൽ ക്യാബ് ഡ്രൈവറാണ് ബാബ ഫാറൂഖ്. കുവൈത്തിൽ താമസിക്കുന്ന സഹോദരൻ്റെ നിർദേശപ്രകാരം ഇയാൾ തോക്കുകളും വെടിയുണ്ടകളും കടത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവിലെ ഒരു സുഹൃത്തിൻ്റെ വീട്ടിലേക്ക് പോവുകയായിരുന്ന ഇയാളെ മദനപ്പള്ളിലെ വെമ്പള്ളിയിൽ വെച്ച് പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തിൽ പ്രതിയെ റിമാൻഡ് ചെയ്‌തു.