ETV Bharat / bharat

അരുണാചൽ പ്രദേശ് അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യൻ സൈന്യം

author img

By

Published : Sep 15, 2020, 5:16 PM IST

പാങ്ഗോങ് താഴ്‌വരയിൽ നിന്നും ചൈനീസ് സൈന്യം പിൻവാങ്ങിയെങ്കിലും വീണ്ടും കയ്യേറ്റം നടത്താനുള്ള സാധ്യത മുന്നിൽ കണ്ടാണ് നീക്കം.

 ചൈനീസ് സൈന്യത്തിൻ്റെ കയ്യേറ്റം
ചൈനീസ് സൈന്യത്തിൻ്റെ കയ്യേറ്റം

ന്യൂഡൽഹി: അരുണാചൽ പ്രദേശ് അതിർത്തി ഭാഗങ്ങളിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യൻ സൈന്യം. ലഡാക്ക് മുതൽ അരുണാചൽ പ്രദേശ് വരെയുള്ള പ്രദേശങ്ങളിൽ കർശന നിരീക്ഷണം ഏർപ്പെടുത്താനാണ് സൈന്യത്തിന്റെ തീരുമാനം.

പാങ്ഗോങ് താഴ്‌വരയിൽ നിന്നും ചൈനീസ് സൈന്യം പിൻവാങ്ങിയെങ്കിലും വീണ്ടും കയ്യേറ്റം നടത്താനുള്ള സാധ്യത മുന്നിൽ കണ്ടാണ് നീക്കം. അരുണാചൽ പ്രദേശിനോട് ചേർന്ന് അതിർത്തിയിൽ
ചൈനീസ് സൈന്യം സൈനികരെ കൂടുതൽ ഭാഗങ്ങളിലേക്ക് വിന്ന്യസിക്കുകയും ഇന്ത്യൻ പ്രദേശങ്ങളിൽ ചൈനീസ് സൈന്യം പട്ട്രോളിങ് നടത്തുന്നതായും കണ്ടെത്തിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

അടുത്ത ഘട്ട കോർപ്സ് കമാൻഡർ തല ചർച്ച നടത്താൻ ചൈന സമ്മതിച്ചിട്ടുണ്ടെങ്കിലും കൂടിക്കാഴ്ചയുടെ സമയവും തീയതിയും അവർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും ഇരു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷവും സ്ഥിതിഗതികൾക്ക് മാറ്റമില്ലെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യൻ പ്രദേശങ്ങൾ ചൈന കയ്യേറിയതിനെ തുടർന്ന് ഏപ്രിൽ-മെയ് മാസം മുതലാണ് ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം ആരംഭിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.